Section

malabari-logo-mobile

യുവതിയെ പീഡിപ്പിച്ച സംഭവം; വീട്ടമ്മ അറസ്റ്റില്‍

HIGHLIGHTS : മഞ്ചേരി: യുവതിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു. ഊര്‍ങ്ങാട്ടിരി കുരിക്കലമ്പാടം പള്ളിപറമ്പന്‍ മുനീബ(24)യാണ് അറസ്റ്റിലായ...

Untitled-1 copyമഞ്ചേരി: യുവതിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു. ഊര്‍ങ്ങാട്ടിരി കുരിക്കലമ്പാടം പള്ളിപറമ്പന്‍ മുനീബ(24)യാണ് അറസ്റ്റിലായത്. ഇവരുടെ അയല്‍വാസിയായ 22 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. യുവതിയുടെ പരാതിയില്‍ പന്നിപ്പാറ റിയാസ്(29) എന്ന കുട്ടിമാനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടുദിവസം മുമ്പ് അറസ്റ്റിലായ റിയാസ് റിമാന്‍ഡിലാണ്.

ഒപ്പനയുടെ സി.ഡി കാണിക്കാമെന്ന് പറഞ്ഞ് മുനീബ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തുകൊടുത്തുവെന്നുമാണ് യുവതി പോലീസില്‍ നല്‍കിയിരിക്കുന്ന പരാതി. ഇതെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

sameeksha-malabarinews

മൂബീന ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കുട്ടികളുമായി ഒറ്റയ്ക്ക് താമസിക്കുന്ന മുനീബ വീടു കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തിവരികയായിരുന്നു. യുവതിയെ ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചുപോന്നിരുന്നത്. നാലുപേര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയും ഇത് മൊബൈലില്‍ പകര്‍ത്തി യുവതിയെ ചൂഷണം ചെയ്യുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. യുവതിയെ പീഡിപ്പിച്ച എടവണ്ണ സ്വദേശികളായ നാലുപേര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.

സ്ത്രീകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി അസ്റ്റിലായ ചേവായൂരിലെ സംഘവുമായും മുനിബയ്ക്ക ബന്ധമുള്ളതായും സൂചനയുണ്ട്. നേരത്തെയും നിരവധി തട്ടിപ്പുകേസുകളില്‍ മുനീബ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് കാണിച്ച് ഗോതമ്പ് റോഡ് സ്വദേശി നാരങ്ങ മുഹമ്മദും ഒതായി സ്വദേശി സ്റ്റാലിനും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മഞ്ചേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മുനീബയെ റിമാന്‍ഡ് ചെയ്തു.

മഞ്ചേരി സിഐ വി എ കൃഷ്ണദാസ്, എസ് ഐ മാരായ കെ കെ വിജയന്‍, ടി ഗംഗാധരന്‍, സിപിഒ മാരായ സുബാഷ്, പിസി ഷീബ, സുഷമ, സജ്ജീവ്, ഉണ്ണികൃഷ്ണന്‍, എന്നിവരാണ് പ്രതികളെ പിടികൂടിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!