വേശ്യാവൃത്തിക്ക് വിസമ്മതിച്ചു; 23 കാരിയുടെ സ്തനങ്ങള്‍ മുറിച്ചു കളഞ്ഞു

images (2)മുംബൈ : വേശ്യാവൃത്തിക്ക് സമ്മതിക്കാതിരുന്ന 23 കാരിയുടെ സ്തനങ്ങള്‍ പെണ്‍വാണിഭ സംഘം മുറിച്ചു കളഞ്ഞു. ഗുജറാത്തില്‍ നിന്നും ജോലി നല്‍കാമെന്ന വാഗ്ദാനത്തെ തുടര്‍ന്ന് ബന്ധുവിനോടൊപ്പം മുംബൈയിലെത്തിയ യുവതിക്കാണ് ക്രൂരമായി ആക്രമണത്തിന് ഇരയാകേണ്ടി വന്നത്. 30,000 രൂപക്ക് യുവതിയെ ബീവാണ്ടിയിലെ ഒരു വേശ്യാലയം ഉടമക്ക് വില്‍ക്കുകയായിരുന്നു.

എന്നാല്‍ വേശ്യാവൃത്തിക്ക് തയ്യാറാവാത്തതിനെ തുടര്‍ന്ന് യുവതിയെ ചിലര്‍ ചൂഷണം ചെയ്യാന്‍ തുടങ്ങി. സംഭവത്തെ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡില്‍ വേശ്യാലയ ഉടമ റൂബി അറസ്റ്റിലായി.

മാറിടങ്ങള്‍ മുറിച്ചു മാറ്റിയ യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. അതേസമയം യുവതിയില്‍ നിന്നും മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനുശേഷമേ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.