എ ജിയുടെ റിപ്പോര്‍ട്ട് ചാണ്ടിക്കെതിരെ

തിരുവനന്തപുരം: കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ട് അനധികൃതമായി ഭൂമി കൈയ്യേറിയെന്ന കേസില്‍ കലക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ടിന് നിയമസാധുതയുണ്ടെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം.

ആലപ്പുഴ കലക്ടര്‍ അനുപമയുടെ റിപ്പോര്‍ട്ടിന് നിയമസാധുതയുണ്ടെന്നും അനന്തര നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കാമെന്നും എ.ജി സി.പി സുധാകരപ്രസാദിന്റെ നിയമോപദേശം.

മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോട്ടില്‍ പാര്‍ക്കിങ് ഏരിയക്കായി വയല്‍ നികത്തിയതായി കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2014 ന് ശേഷമാണ് വയല്‍ നികത്തിയത്.