Section

malabari-logo-mobile

ഐ.എഫ്‌.എഫ്‌.കെ മേഖലാ അന്താരാഷ്ട്രചലച്ചിത്രോത്സവം നിലമ്പൂരില്‍

HIGHLIGHTS : ഫോം വിതരണം ഒമ്പത്‌ മുതല്‍ ഐ.എഫ്‌.എഫ്‌.കെ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ്‌ കേരള) മേഖലാ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഫെബ്രുവരി 20 മുതല്‍ 24 വ...

iffkഫോം വിതരണം ഒമ്പത്‌ മുതല്‍
ഐ.എഫ്‌.എഫ്‌.കെ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ്‌ കേരള) മേഖലാ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഫെബ്രുവരി 20 മുതല്‍ 24 വരെ നിലമ്പൂരില്‍ നടക്കും. ചലചിത്ര അക്കാദമിയും നിലമ്പൂര്‍ നഗരസഭയും ചേര്‍ന്നാണ്‌ സംസ്ഥാനത്തെ ആദ്യത്തെ മേഖലാ ചലച്ചിത്രോത്സവം നടത്തുന്നത്‌.
ഫെബ്രുവരി അഞ്ച്‌ മുതല്‍ iffk.in സൈറ്റില്‍ നിന്നും ഡെലിഗേറ്റ്‌ പാസിനുള്ള അപേക്ഷാഫോം ഡൗണ്‍ലോഡ്‌ ചെയ്യാം. ഫെബ്രുവരി ഒമ്പത്‌ മുതല്‍ കോഴിക്കോട്‌, മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളിലും അപേക്ഷാ ഫോം ലഭിക്കും. ആദ്യം അപേക്ഷിക്കുന്ന 1000 പേര്‍ക്കാണ്‌ പ്രവേശനം. പാസിനുള്ള ഫീസ്‌ മുതിര്‍ന്നവര്‍ക്ക്‌ 100 ഉം വിദ്യാര്‍ഥികള്‍ക്ക്‌ 50 ഉം രൂപയാണ്‌. പൂരിപ്പിച്ച അപേക്ഷകള്‍ നിലമ്പൂര്‍ നഗരസഭയിലെ പ്രത്യേക കൗണ്ടറില്‍ നല്‍കണം. 18ന്‌ പാസ്‌ വിതരണം ചെയ്യും.
തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക്‌ അവിടെ പ്രദര്‍ശിപ്പിച്ച സിനിമകള്‍ ആസ്വദിക്കാനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ്‌ ഈ വര്‍ഷം മുതല്‍ ചലചിത്ര അക്കാദമി മേഖലാ ചലചിത്രോത്സവങ്ങള്‍ നടത്തുന്നത്‌. മലബാര്‍ മേഖലയുടെ ചലച്ചിത്രോത്സവമാണ്‌ നിലമ്പൂരില്‍ നടക്കുക. മധ്യതിരുവിതാംകൂര്‍ മേഖലാ ചലച്ചിത്രോത്സവം കോട്ടയത്ത്‌ നടക്കും.
തിരുവനന്തപുരത്ത്‌ പ്രദര്‍ശിപ്പിച്ച സിനിമകളില്‍ ഏറ്റവും മികച്ചതും പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചതുമായ 40 ചലച്ചിത്രങ്ങളാണ്‌ നിലമ്പൂരില്‍ പ്രദര്‍ശിപ്പിക്കുക. നിലമ്പൂര്‍ ഫെയറിലാന്‍ഡ്‌ തിയറ്ററിലെ രണ്ടു സ്‌ക്രീനുകളിലായി ദിവസം 10 സിനിമകള്‍ വീതം പ്രദര്‍ശിപ്പിക്കും. 13 ഇന്ത്യന്‍ സിനിമകളും അഞ്ച്‌ ഇറാനിയന്‍ ചിത്രങ്ങളും 21 അന്താരാഷ്ട്ര സിനിമകളുമാണ്‌ പ്രദര്‍ശനത്തിനുള്ളത്‌. മധു കൈതപ്രത്തോടുള്ള ആദരവ്‌ പ്രകടിപ്പിച്ച്‌ ‘മധ്യവേനല്‍’ പ്രദര്‍ശിപ്പിക്കും.

20ന്‌ ചലച്ചിത്രമേളയുടെ ഉദ്‌ഘാടന പരിപാടിയില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ നേടിയ രൂപാ ഗാംഗുലി തുടങ്ങിയവര്‍ പങ്കെടുക്കും. മലയാളത്തിന്റെ അതുല്യ നടനായ പ്രേംനസീറിന്റെ സിനിമാ ജീവിതത്തെക്കുറിച്ചുള്ള ഫോട്ടോ പ്രദര്‍ശനവും ഉാകും.
മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ സംവിധായകരുമായി സംവദിക്കാന്‍ പ്രേക്ഷകര്‍ക്ക്‌ അവസരമൊരുക്കി മീറ്റ്‌ ദി ഡയറക്ടര്‍ പരിപാടി നടത്തും. 21ന്‌ ഇറാനിയന്‍ സിനിമകളെക്കുറിച്ച്‌ സെമിനാര്‍ നടക്കും. ഹിന്ദി സംവിധായകന്‍ കെ.എം. കമല്‍പങ്കെടുക്കും. 22നും 23നും അഭിനയ ശില്‍പശാല നടക്കും. ദക്ഷിണേന്ത്യയിലെ പ്രമുഖ സംവിധായകരും താരങ്ങളും സിനിമാ പ്രവര്‍ത്തകരും ക്ലാസെടുക്കും. എം.ടി വാസുദേവന്‍നായരെക്കുറിച്ച്‌ ജോണ്‍പോള്‍ എഴുതിയ ‘എം.ടി ഒരു അനുധാവനം’ എന്ന പുസ്‌തകത്തിന്റെ രണ്ടാം പതിപ്പ്‌ ചലച്ചിത്രമേളയില്‍ പ്രകാശനം ചെയ്യും. 24ന്‌ മേള സമാപിക്കും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!