ചലച്ചിത്രോത്സവത്തില്‍ സജീവ സാന്നിദ്ധ്യമായി വാട്‌സ്ആപ്പ്-ഫേസ്ബുക്ക് കൂട്ടായ്മകള്‍

Story dated:Wednesday December 14th, 2016,12 26:pm

തിരുവനന്തപുരം: ചലച്ചിത്രോത്സവത്തിന് എത്തു ഡെലിഗേറ്റുകള്‍ക്ക് സഹായവുമായി വാട്‌സ്ആപ്പ്-ഫേസ്ബുക്ക് സൗഹൃദക്കൂട്ടായ്മകള്‍ സജീവം. പല സ്ഥലങ്ങളില്‍ നിന്നും ഐ.എഫ്.എഫ്.കെയില്‍ പങ്കുചേരാനെത്തു ഡെലിഗേറ്റുകള്‍ക്ക് പരസ്പരം പരിചയപ്പെടാനും കൂട്ടുകൂടാനുമുള്ള അവസരമാണ് ഇവര്‍ ഒരുക്കുത്. ഫോക്കസ് ഓഫ് ഐ.എഫ്.എഫ്. കെ, ഐ.എഫ്.എഫ്.കെ 2കെ16 തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പുകളിലായി നിരവധി ഡെലിഗേറ്റുകളാണ് പങ്കാളികളായിരിക്കുത്.

സിനിമ കണ്ട ശേഷം ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കു വയ്ക്കാനും ചര്‍ച്ചകള്‍ നടത്താനും അവസരമുണ്ട്. നല്ല സിനിമകള്‍ കണ്ടവര്‍ അവലോകനം എഴുതി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുു. ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് പരസ്പരം പരിചയപ്പെടാന്‍ ഇവര്‍ ചെറിയ ഒത്തുകൂടലുകളും നടത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയെ നല്ല രീതിയില്‍ പ്രയോജനപ്പെടുത്താനും അതിലൂടെ നല്ല സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം സുഹൃത്തുക്കളെ കണ്ടെത്താനും തങ്ങളുടെ ഗ്രൂപ്പിലൂടെ സാധിക്കുന്നുണ്ടെന്ന് ഗ്രൂപ്പ് അഡ്മിന്‍മാരും അംഗങ്ങളും പറയുന്നു.