Section

malabari-logo-mobile

ചലച്ചിത്രമേളക്ക് ഇന്ന് തിരിതെളിയും

HIGHLIGHTS : തിരുവനന്തപുരം: ഇരുപത്തി ഓമത് കേരള രാജ്യാന്തര ചലച്ചിത്രമേള വൈകുേരം ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യ...

iffk-2016-copyതിരുവനന്തപുരം: ഇരുപത്തി ഓമത് കേരള രാജ്യാന്തര ചലച്ചിത്രമേള വൈകുേരം ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും.
സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കു ചടങ്ങില്‍ അമോല്‍ പലേക്കര്‍ മുഖ്യാതിഥിയായിരിക്കും. ധനമന്ത്രി ഡോ. തോമസ് ഐസക് ഫെസ്റ്റിവല്‍ ബുക്ക് മേയര്‍ വി.കെ. പ്രശാന്തിന് നല്‍കി പ്രകാശനം ചെയ്യും. എം.പിമാരായ ശശി തരൂര്‍, സുരേഷ്‌ഗോപി, കെ. മുരളീധരന്‍ എം.എല്‍.എ, അക്കാദമി ചെയര്‍മാന്‍ കമല്‍, ചെയര്‍പേഴ്‌സ് ബീനാപോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങിനുശേഷം ഉദ്ഘാടന ചിത്രമായ പാര്‍കിങ് പ്രദര്‍ശിപ്പിക്കും. മേളയുടെ പ്രമേയമായ അഭയാര്‍ത്ഥി പ്രശ്‌നമാണ് ഉദ്ഘാടന ചിത്രത്തിന്റെ ഉള്ളടക്കം. മൈഗ്രേഷന്‍ വിഭാഗത്തെ കൂടാതെ ലിംഗസമത്വം പ്രമേയമായ ജെന്‍ഡര്‍ ബെന്‍ഡര്‍ വിഭാഗവും മേളയുടെ സവിശേഷതയാണ്.

13 തീയേറ്ററുകളിലായാണ് പ്രദര്‍ശനം. ഔദ്യോഗിക ഉദ്ഘാടനം വൈകുേന്നരമാണെങ്കിലും രാവിലെ 10 മണി മുതല്‍ വിവിധ തീയേറ്ററുകളില്‍ പ്രദര്‍ശനമുണ്ടാകും. മേളയുടെ ചരിത്രത്തിലാദ്യമായി ‘ഭിലിംഗക്കാര്‍ക്കായി പ്രത്യേക സൗകര്യമൊരുക്കിയി’ുണ്ട്. ടാഗോര്‍ തീയേറ്റര്‍, നിശാഗന്ധി, നിള, കൈരളി എന്നിവിടങ്ങളില്‍ ഇന്ന് ടോയ്‌ലറ്റ് ഉണ്ടാകും. ചലച്ചിത്രമേളയിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ഭിലിംഗക്കാര്‍ക്കായി ഐ.എഫ്.എഫ്.കെയുടെ ഔദ്യോഗിക പേജില്‍ പ്രത്യേക സൗകര്യവുമുണ്ട്.

sameeksha-malabarinews

വജ്രകേരളം ആഘോഷങ്ങളുടെ ‘ഭാഗമായി കേരളത്തിലെ തനത് കലാരൂപങ്ങള്‍ക്ക് നാളെ മുതല്‍ (10.12.2016) 15 വരെ വൈകുേരം 7.30 ന് ടാഗോര്‍ തീയേറ്റര്‍ വേദിയാകും. നാടന്‍പാട്ടുകള്‍, തോല്‍പ്പാവക്കൂത്ത്, മുടിയേറ്റ്, ചവിട്ടുനാടകം, അറബനമുട്ട് തുടങ്ങിയ കലാരൂപങ്ങള്‍ അരങ്ങേറും.

ഇക്കുറി മേളയില്‍ ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഡെലിഗേറ്റുകള്‍ക്കുള്ള ആര്‍.എഫ്.ഐ.ഡി തിരിച്ചറിയല്‍ കാര്‍ഡ്, പ്രദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍, തിയേറ്ററുകളില്‍ താമസം കൂടാതെ പ്രവേശനം സാധ്യമാക്കുതിന് നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ടാകും. i-f-f-k-er-a-l-a എന്ന മൊബൈല്‍ ആപ്പാണ് ഇതിനായി ഉപയോഗിക്കേണ്ടത്. സീറ്റ് റിസര്‍വേഷന്‍, ബുക്ക് ചെയ്ത സീറ്റുകളുടെ വിശദാംശങ്ങള്‍, പ്രദര്‍ശന വിവരങ്ങള്‍, തീയേറ്ററുകളുടെ വിശദാംശങ്ങള്‍ എന്നിവയും ഈ ആപ്ലിക്കേഷന്‍ വഴി ലഭിക്കും. പ്രദര്‍ശനത്തില്‍ വരുത്തു മാറ്റം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രതിനിധികളെ അറിയിക്കാന്‍ എസ്.എം.എസ് സംവിധാനവും സീറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ മൊബൈല്‍ നമ്പരുമുണ്ട്. 9446301234 എ മൊബൈല്‍ നമ്പരിലേക്ക് സിനിമയുടെ കോഡ് അയച്ചാല്‍ സീറ്റുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!