Section

malabari-logo-mobile

കേരളം സാംസ്‌ക്കാരിക ആഘോഷങ്ങളുടെ നിറവില്‍ : ഐഎഫ്‌എഫ്‌കെയ്‌ക്കും ബിനാലയ്‌ക്കും തുടക്കം

HIGHLIGHTS : തിരു/കൊച്ചി: ലോകസിനിമയുടെ വിസ്‌മയ കാഴ്‌ചകളിലേക്ക്‌ മിഴി തുറന്ന്‌ 19 ാമത്‌ കേരള രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്കും നഗരം തന്നെ കലാരൂപമാകുന്ന രണ്ടാമത്‌ ...

തിരു/കൊച്ചി: ലോകസിനിമയുടെ വിസ്‌മയ കാഴ്‌ചകളിലേക്ക്‌ മിഴി തുറന്ന്‌ 19 ാമത്‌ കേരള രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്കും നഗരം തന്നെ കലാരൂപമാകുന്ന രണ്ടാമത്‌ കൊച്ചി മുസിരിസ്‌ ബിനാലയ്‌ക്കും പ്രൗഡോജ്ജ്വല തുടക്കം.

12_000വെളളിയാഴ്‌ച വൈകീട്ട്‌ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌ മേള ഉദ്‌ഘാടനം ചെയ്‌തത്‌. ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബലൂച്ചി ചടങ്ങില്‍ വിശിഷ്ടാത്ഥിതിയായി. ചടങ്ങില്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, വിഎസ്‌ ശിവകുമാര്‍, എംഎ ബേബി എംഎല്‍എ, അടൂര്‍ ഗോപാലകൃഷണന്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന്‌ ഇറാനിയന്‍ ചിത്രമായ ഡാന്‍സിങ്ങ്‌ അറബ്‌സ്‌ പ്രദര്‍ശിപ്പിച്ചു.

sameeksha-malabarinews

108 ദിവസം നീണ്ടു നില്‍ക്കുന്ന കൊച്ചി മുസരിസ്‌ ബിനാലെയുടെ രണ്ടാം പതിപ്പിന്‌ ആസ്‌പിന്‍ വാള്‍ ഹൗസില്‍ തുടക്കം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌ ബിനാലെ ഉദ്‌ഘാടനം ചെയ്‌തത്‌. ചടങ്ങില്‍
പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ 305 കലാകാരന്‍മാര്‍ അണിനിരന്ന പാണ്ടിമേളം വിസ്‌മയാഘോഷമായി മാറി. എട്ടു പ്രധാന വേദികളിലാണ്‌ ചെറുതും വലുതുമായ ചിത്രങ്ങളും ശില്‌പങ്ങളും അടങ്ങുന്ന പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്‌. ബിനീഷ്‌ കല്ലാട്ടാണ്‌ രണ്ടാം ബിനാല ക്യൂറേറ്റ്‌ ചെയ്യുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!