മേളക്ക് സമാപനം പര്‍വീസിന് സുവര്‍ണ്ണ ചകോരം, കന്യക ടാക്കീസ് മികച്ച മലയാളചിത്രം

IFFKതിരു :പതിനെട്ടാമത് അന്താരാഷ്ട ചലചിത്രമേളയിലെ മികച്ച ചിത്രമായി ഇറാനിയന്‍ ചിത്രമായ പര്‍വീസിനെ തിരഞ്ഞെടുത്തു. ലളിതമായ കഥയും പുതമയുള്ള ആഖ്യാന രീതിയും അവതരിപ്പിച്ച പര്‍വീസ് മേളയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച സംവിധായകനുള്ള രജതചകോരം ‘മേഘാ ധാക്കാ താര’ എന്ന ചിത്രം സംവിധാനം ചെയ്ത ബംഗാളി സംവിധായകന്‍ കമലേശ്വര്‍ മൂഖര്‍ജിക്ക് ലഭിച്ചു. ഋത്വിക് ഘട്ടക്കിന്റെ ജീവിതവും സിനിമയും പ്രമേയമാകുന്ന ചിത്രമാണ് മേഘ ധാക്കാ താരാ. പിവ ഷാജി കുമാര്‍ കഥയെഴുതി കെആര്‍ മനോജ് സംവിധാനം ചെയ്ത കന്യകാ ടാക്കീസ് ആണ് മികച്ച മലയാള സിനിമക്കുള്ള ഫിപ്രസി പുരസ്‌കാരം നേടിയത്.
ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം അര്‍ജന്റ്ീനന്‍ ചിത്രമായ ഇറാറ്റ നേടി
മികച്ച ജനപ്രിയ മലയാള ചിത്രം സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത 101 ചോദ്യങ്ങളാണ്.
മത്സരവിഭാഗത്തിലെ ഏറ്റവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത് മേഘാ ധാക്കാ താരക്കാണ്.
സുവര്‍ണ്ണചകോരം നേടിയ മജീദ് ബാര്‍സിഗര്‍ സംവിധാനം ചെയ്ത പര്‍വീസ് ഇതിനോടകം 33 രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ചെങ്ങിലും മാതൃരാജ്യമായ ഇറാനില്‍ പ്രദര്‍ശിപ്പിക്കാനായിട്ടില്ല..
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപനചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി കെസി ജോസഫ് അധ്യക്ഷത വഹിച്ചു. മേളയിലെ മൂഖ്യ ആകര്‍ഷകസാനിധ്യമായ കൊറിയന്‍ സംവിധായകന്‍ കിംകിംഡൂക്കിനെയും നടന്‍ മധുവിനെയും വേദിയില്‍ ആദരിച്ചു. കേന്ദ്രമന്ത്രി ശശി തരൂര്‍, കെ മുരളീധരന്‍ എംഎല്‍എ, ബീന പോള്‍ എന്നിവര്‍ സംസാരിച്ചു.