Section

malabari-logo-mobile

ഇടുക്കി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു

HIGHLIGHTS : ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. വൃഷ്ടിപ്രദേശത്ത് നിന്നും ശക്തമായ നീരൊഴുക്ക് ജലസംഭരണിയിലേക്ക് തുടരുന്ന സാഹചര്യത്തിലാണ് അ...

ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. വൃഷ്ടിപ്രദേശത്ത് നിന്നും ശക്തമായ നീരൊഴുക്ക് ജലസംഭരണിയിലേക്ക് തുടരുന്ന സാഹചര്യത്തിലാണ് അഞ്ചാമത്തെ ഷട്ടറും തുറന്നു. സെക്കന്റില്‍ ആറ് ഘനമീറ്റര്‍ എന്ന തോതില്‍ അണക്കെട്ടില്‍ നിന്ന് നാല് ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കിക്കളഞ്ഞിട്ടും ജലനിരപ്പ് നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ അഞ്ചാമത്തെ ഷട്ടറും തുറന്നിരിക്കുന്നത്. ഒന്നരമണിയോടെയാണ് ഷട്ടര്‍ തുറക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയത്.

2041.60 അടിയാണ് നിലവില്‍ഡാമിലെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷിയിലേക്ക് ജലനിരപ്പ് ഉരുന്ന സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും തുറക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ച് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ ഡാമിന്റെ എല്ലാ ഷട്ടറുകളും തുറക്കേണ്ടി വന്നിരിക്കുന്നത്. സെക്കന്‍ഡില്‍ 400 ഘനമീറ്റര്‍ വെള്ളമാണ് പെരിയാറിലേക്ക് ഒഴുകിയെത്തുന്നത്. ഘട്ടം ഘട്ടമായി 700 ഘനമീറ്ററിലേക്ക് ഇത് മാറ്റും

sameeksha-malabarinews

അടിയന്തരസാഹചര്യം കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ അതീവജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!