ഇടുക്കി അണക്കെട്ട് തുറന്നു;ട്രയല്‍ റണ്‍ തുടങ്ങി

തിരുവനന്തപുരം: കനത്തമഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ട് തുറന്നു. ട്രയല്‍ റണ്ണിന്റെ ഭാഗമായി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍മാത്രമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. 50 സെന്റീ മീറ്ററാണ് ഉയര്‍ത്തുന്നത്. നാല് മണിക്കൂറാണ് ഷട്ടര്‍ തുറന്നിടുക. സക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലമാണ് ഒഴുക്കി വിടുക.

26 വര്‍ഷത്തിന് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. രാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഷട്ടര്‍ ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചത്.

ഷട്ടര്‍ തുറക്കുന്നതിന് മുന്നോടിയായി ചെറുതോണി ഡാമിന്റെ താഴ്‌വാരത്തുള്ളവരെയും, പെരിയാര്‍ നദികളുടെ 100 മീറ്റര്‍ ചുറ്റളവിലുള്ളവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ഇടുക്കി കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles