ഇടുക്കി ബിഷപ്പിനെ നികൃഷ്ട ജീവിയോടുപമിച്ച് വിടി ബല്‍റാമിന്റെ ഫെയസ് ബുക്ക് പോസ്റ്റ്

vt balaram facebookപാലക്കാട് : ഇടുക്കിയിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍കുര്യാക്കോസിനെ മുന്നിലിരുത്തി പരസ്യമായി വിമര്‍ശിച്ച് ഇടുക്കി ബിഷപ്പിനെ അതിരൂക്ഷമായി വിമര്‍ശിച്ച യുവകോണ്‍ഗ്രസ്സ് എംഎല്‍എ വിടി ബല്‍റാമിന്റെ ഫെയ്സ്  ബുക്ക് പോസ്റ്റ്.

വീ്ട്ടില്‍ വരുന്നവരെ അധിക്ഷേപിച്ച് ആട്ടിയിറക്കുന്ന നികൃഷ്ട ജീവികള്‍ ഇപ്പോഴും നമുക്കിടയിലിുണ്ടെന്നത് കഷ്ടമാണെന്നാണ് ബല്‍റാമിന്റെ വിമര്‍ശനം

“ഒരു തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവുമ്പോൾ എല്ലാവരോടും വോട്ട്‌ ചോദിക്കുക എന്നത്‌ നാട്ടുനടപ്പാണ്. മറ്റ്‌ പാർട്ടിക്കാരോട്‌ മാത്രമല്ല, എതിർ സ്ഥാനാർത്ഥികളോട്‌ പോലും വോട്ട്‌ ചോദിക്കാറുണ്ട്‌. അങ്ങനെ വോട്ട്‌ അഭ്യർത്ഥിക്കാൻ സ്വന്തം വീട്ടിലേക്കോ സ്ഥാപനത്തിലേക്കോ ആരെങ്കിലും കടന്നുവരുമ്പോൾ അവരോട്‌ മാന്യമായി പെരുമാറുക എന്നതും നമ്മുടെ നാട്ടിൽ നിലവിലുള്ള സുജനമര്യാദയുടെ ഭാഗമാണ്. അതിനു പകരം വീട്ടിൽ വരുന്നവരെ അധിക്ഷേപിച്ച്‌ ആട്ടിയിറക്കുന്ന നികൃഷ്ടജീവികൾ ഇപ്പോഴും നമുക്കിടയിലുണ്ടെന്നത്‌ കഷ്ടമാണ്.

വോട്ട്‌ ചെയ്തില്ലെങ്കിലും സാരമില്ല, കുറഞ്ഞപക്ഷം പരസ്യമായി അപമാനിക്കപ്പെടില്ല എന്നെങ്കിലും ഉറപ്പുവരുത്തി മാത്രം ഇത്തരക്കാരെ സന്ദർശിക്കാൻ സ്ഥാനാർത്ഥികളും ശ്രദ്ധിച്ചാൽ നന്ന്.”  ഇതായിരുന്നു പോസ്റ്റ്‌

ഇന്ന് രാവിലെ വോട്ട് ചോദിക്കാനും അനുഗ്രഹം വാങ്ങാനുമായി ഇടുക്കി രൂപത ആസ്ഥാനത്തെത്തിയ ഡീന്‍ കുര്യാക്കോസിനെ വിളിച്ചിരുത്തി ബിഷപപ്പ് മാര്‍ മാത്യു ആനിക്കാട്ടില്‍ മാധ്യമങ്ങളുടെ മുന്നില്‍ വച്ച് കോണ്‍ഗ്രസ്സിനെയും യൂത്ത് കോണ്‍ഗ്രസ്സിനെയും കണക്കറ്റ് വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക്    ധാര്‍ഷട്യമാണെന്നും വോട്ട് കിട്ടാന്‍ വേണ്ടി മാത്രമാണ് തിരെഞ്ഞെടുപ്പ് കാലത്ത് തേടിവരതുന്നെതെന്നും സംസാരിച്ചിരുന്നു.