ഐഡിയ സെല്ലുലാര്‍ കമ്പിനിക്കെതിരെയുള്ള സമരം ശക്തമാക്കും

പുതിയ ഭാരവാഹികള്‍
പുതിയ ഭാരവാഹികള്‍

പരപ്പനങ്ങാടി: നിരന്തരം വിലവര്‍ദ്ധിപ്പിച്ചും, ആനുകൂല്യം വെട്ടിക്കുറച്ചും ഉപഭോക്തവിരുദ്ധനിലപാട് സ്വീകരിക്കുന്ന ഐഡിയ സെല്ലുലാര്‍ കമ്പനിക്കെതിരെ നടന്നവരുന്ന സമരം ശക്തമാക്കാന്‍ മൊബൈല്‍ ഫോണ്‍ റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ പരപ്പനങ്ങാടി പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു.

തിങ്കളാഴ്ച് പരപ്പനങ്ങാടിയില്‍ വച്ച് നടന്ന സംഘടനയുടെ പഞ്ചായത്ത് കമ്മറ്റി രൂപീകരണം ജില്ലാപ്രസിഡന്റ് മൂസ്തഫ മലപ്പുറം നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാസെക്രട്ടറി റബിയ മുഹമ്മദ്, വ്യാപാരവ്യവസായഏകോപനസമിതി ജില്ലാ സെക്രട്ടറി ഷിഫ അഷറഫ് എന്നവര്‍ സംസാരിച്ചു.

സമ്മേളനം പ്രസിഡന്റായി വിപി റഫീഖ്, ജനറല്‍ സക്രട്ടറിയായി കബീര്‍ സബഹ ട്രഷറര്‍ ടിപി ഹംസഹാജി എന്നിവരെ തിരഞ്ഞെടുത്തു