കൂട്ട അവധി സമരത്തില്‍ നിന്നും ഐഎഎസ് ഉദ്യോഗസ്ഥര്‍ പിന്മാറി

തിരുവനന്തപുരം: വിജിലന്‍ നടപടികളില്‍ പ്രതിഷേധിച്ച് കൂട്ട അവധിയെടുക്കുമെന്ന നിലപാട് ഐ എ എസുകാര്‍ പിന്‍വലിച്ചു. സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന സമരരൂപത്തെ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിജിലന്‍സ് അന്വേഷണം നേരിടുന്നവര്‍ക്ക് കോടതിയെ സമീപിക്കാന്‍ അവസരമുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഐ.എ.എസ് അസോസിയേഷന്‍ നേതാക്കള്‍ രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തിയത്. ചീഫ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചർച്ച. അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച നിവേദനം നല്‍കി. ഉച്ചക്ക് ശേഷം ചീഫ് സെക്രട്ടറി ഒരിക്കൽ കൂടി ഇവരുമായി ചർച്ച നടത്തും. ചർച്ചക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഐ.എ.എസുകാരുടെ നിലപാടിനെതിരെ മുഖ്യമന്ത്രി തുറന്നടിച്ചു.

എഫ് ഐ ആര്‍ എടുത്ത് ചില ഉദ്യോഗസ്ഥര്‍ക്കെതിരെ കേസേടുത്തതിനാണ് അവധിയെടുത്ത് സമരം. ആദ്യമായല്ല ഐഎഎസ് ഉദ്യോഗസ്ര്ക്കെരിരെ കേസെടുക്കുന്നത്. വിജിലന്‍സ് അന്വേഷണം നേരിട്ട നിരവധി ഉദ്യോഗസ്ഥരുണ്ട്. അത്തരം നടപടികളുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനും ഉണ്ടായിട്ടുണ്ട്. അന്വേഷണ നടപടിയെ വൈകാരികമായി കാണേണ്ടതില്ല.പക്ഷേ, വികാരവും നടപടിയും രണ്ടും രണ്ടാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഭരണസിരാകേന്ദ്രത്തിലെ പ്രധാനികള്‍ സമരത്തിനായി മുന്നിട്ടിറങ്ങുന്നത് ഒരിക്കലും ഉണ്ടാകുവാന്‍ പാടില്ലാത്ത ഒരു കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ വിജിലന്‍സ് ഡയറക്ര്‍ ആയ വ്യക്തിക്കെതിരെയും കേസ് അന്വേഷണമുണ്ട്.ചിലത് കോടതിയില്‍ തീര്‍പ്പാക്കി. ചിലത് കോടതിയില്‍ കേസ് നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ പ്രതിയാക്കി വിജിലന്‍സ് ക്രിമിനല്‍ കേസ് എടുത്തിരുന്നു. ഇതാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട അവധിയിലേക്ക് നയിച്ചത്.

Related Articles