ഐ വി ശശി അനുസ്മരണം നടന്നു

പരപ്പനങ്ങാടി: പലര്‍മ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഐ.വി ശശി അനുസ്മരണം നടന്നു. മലയാള സിനിമ ഗാനരചിയിതാവും സംവിധായകനും നിര്‍മ്മാതാവുമായ ശ്രീകുമാരന്‍ തമ്പി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ശ്രീജിത്ത് അരിയല്ലൂരിന്റെ പലകാല കവിതകള്‍ എന്ന പുസ്തകത്തിന്റെ നാലാം പതിപ്പ് ശ്രീകുമാരന്‍ തമ്പി കവി സി.പി വത്സന് നല്‍കി പ്രകാശനം ചെയ്തു.

ഗാനലോകവീഥികളില്‍ എന്ന വിഷയത്തില്‍ പ്രശസ്ത നിരൂപകന്‍ സജയ് കെ.വി സംസാരിച്ചു. തുടര്‍ന്ന് ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ ആലപിച്ചുകൊണ്ടുള്ള ഗ്രാമീണ കലാസന്ധ്യയും അരങ്ങേറി.

സതീഷ് തോട്ടത്തില്‍ അധ്യക്ഷനായ ചടങ്ങലില്‍ സനില്‍ നടുവത്ത്, തള്ളശേരി ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, സി.കെ ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles