Section

malabari-logo-mobile

16 കോടി ചോദിച്ചുവാങ്ങിയതല്ലെന്ന് യുവരാജ് സിംഗ്

HIGHLIGHTS : ന്യൂഡല്‍ഹി: ഐ പി എല്‍ ലേലത്തില്‍ 16 കോടി തരാന്‍ താന്‍ ആരോടും പറഞ്ഞിട്ടില്ല എന്ന് യുവരാജ് സിംഗ്. കളിക്കാരുടെ ലേലം നടക്കുമ്പോള്‍ ഞാന്‍ ഉറങ്ങുകയായിരുന്നു

images (3)ന്യൂഡല്‍ഹി: ഐ പി എല്‍ ലേലത്തില്‍ 16 കോടി തരാന്‍ താന്‍ ആരോടും പറഞ്ഞിട്ടില്ല എന്ന് യുവരാജ് സിംഗ്. കളിക്കാരുടെ ലേലം നടക്കുമ്പോള്‍ ഞാന്‍ ഉറങ്ങുകയായിരുന്നു എന്നും യുവരാജ് പറഞ്ഞു. പഞ്ചാബിനെതിരെ അര്‍ധസെഞ്ചുറിയോടെ ഡല്‍ഹിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച ശേഷം സംസാരിക്കുകയായിരുന്നു യുവരാജ്.

16 കോടിക്കാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് യുവരാജിനെ വാങ്ങിയത്. ഐ പി എല്ലിലെ റെക്കോര്‍ഡാണ് ഈ പ്രതിഫലത്തുക. കഴിഞ്ഞ വര്‍ഷം യുവരാജ് തന്നെ നേടിയ 14 കോടിയായിരുന്നു ഇതിന് മുമ്പത്തെ ഐ പി എല്‍ റെക്കോര്‍ഡ്. 16 കോടിയുടെ വിലപിടിപ്പുള്ള താരം എന്ന ലേബല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി യുവരാജ് പറഞ്ഞു. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ചും ഇപ്പോള്‍ ചിന്തിക്കുന്നില്ല എന്നും 33 കാരനായ യുവരാജ് പറഞ്ഞു.

sameeksha-malabarinews

ഈ വിജയം ഡല്‍ഹിക്ക് അത്യാവശ്യമായിരുന്നു. കുറച്ചധികം ഓവറുകള്‍ ക്രീസില്‍ ചെലവഴിക്കാന്‍ കിട്ടി എന്നും അത് ഫോമിലെത്താന്‍ സഹായിച്ചു എന്നും യുവരാജ് പറഞ്ഞു. 11 കളികള്‍ തുടര്‍ച്ചയായി തോറ്റ ശേഷമാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് പഞ്ചാബിനെതിരെ വിജയിച്ചത്. ഈ സീസണില്‍ ഡല്‍ഹി ടീമിന്റെ ആദ്യ വിജയമായിരുന്നു ഇത്. മാന്യങ്ക് അഗർവാൾ, യുവരാജ് സിംഗ് എന്നിവരുടെ മികവിലായിരുന്നു ഈ വിജയം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!