ഹൈദരബാദില്‍ കെട്ടിടം തകര്‍ന്നുവീണ്‌ 2 പേര്‍ മരിച്ചു

co5ഹൈദരാബാദ്‌: സെക്കന്തരാബാദില്‍ പഴയ കെട്ടിടം തകര്‍ന്നുവീണ്‌ രണ്ടുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക്‌ പരിക്കേറ്റു. അക്‌ബര്‍, വാജിദ്‌ എന്നിവരാണ്‌ അപകടത്തില്‍ മരിച്ചത്‌. തിങ്കളാഴ്‌ച രാത്രി 10.30 മണിയോടെയാണ്‌ അപകടം സംഭവിച്ചത്‌.

സെക്കന്തരബാദിലെ ചില്‍ക്കല്‍ ഗുഡയിലെ കെട്ടിടമാണ്‌ തകര്‍ന്നുവീണത്‌. കാലപ്പഴക്കം മൂലം കെട്ടിടം ജീര്‍ണാവസ്ഥയിലായിരുന്നു.