ഭര്‍ത്താവിന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയ ഭാര്യക്ക്‌ 3,000 ദിര്‍ഹം പിഴ

Untitled-1 copyഫുജൈറ: ഭര്‍ത്താവിന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയെന്ന പരാതിയില്‍ ഭാര്യക്ക്‌ ശിക്ഷ. ഫുജൈറ കോടതിയാണ്‌ 3000 ദിര്‍ഹം( ഏകദേശം 54,000 രൂപ) പിഴ വിധിച്ചത്‌. യുവതി ഭര്‍ത്താവിന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്താനായി വാഹനത്തില്‍ രഹസ്യമായി ഉപകരണം നിക്ഷേപിക്കുകയായിരുന്നു. ഇതെതുടര്‍ന്ന്‌ ഭാര്യക്കെതിരെ ഭര്‍ത്താവ്‌ സിറ്റി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഭര്‍ത്താവിന്റെ കാറില്‍ സംഭാഷണം ചോര്‍ത്താനുള്ള ഉപകരണം ഘടിപ്പിച്ച ശേഷം ഭാര്യ തന്റെ മൊബൈല്‍ ഫോണ്‍ കാറില്‍ ഉപേക്ഷിച്ചുവെന്നാണ്‌ ഇയാള്‍ ഉന്നയിച്ചിരിക്കുന്ന പരാതി. യാദൃശ്ചികമായാണെത്രെ ഭാര്യയുടെ ഫോണ്‍ ഇയാള്‍ സ്വന്തം കാറില്‍ കണ്ടെത്തിയത്‌.

ഭാര്യയുമായുള്ള പിണക്കത്തെ തുടര്‍ന്ന്‌ കുടംബകോടതിയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാലാകാം ഭാര്യയെ ഇതിന്‌ പ്രേരിപ്പിച്ചതെന്ന്‌ ഇയാള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്‌. ചോദ്യം ചെയ്യലില്‍ ഫോണ്‍ തന്റേതെന്ന്‌ സമ്മതിച്ച ഭാര്യ വിവരം ചോര്‍ത്തിയെന്ന കുറ്റം നിഷേധിച്ചു.