Section

malabari-logo-mobile

ഭര്‍ത്താവ് ഭാര്യയെ പരസ്യമായി തീകൊളുത്തി കൊന്നു

HIGHLIGHTS : തൃശൂര്‍: ഭാര്‍ത്താവ് ഭാര്യയെ പരസ്യമായി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിക്കൊന്നു. മോനാടി സ്വദേശി ജീതുവിനെയാണ് നാട്ടുകാര്‍ നോക്കിനില്‍ക്കെ ഭര്‍ത്താവ് വിരാ...

തൃശൂര്‍: ഭാര്‍ത്താവ് ഭാര്യയെ പരസ്യമായി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിക്കൊന്നു. മോനാടി സ്വദേശി ജീതുവിനെയാണ് നാട്ടുകാര്‍ നോക്കിനില്‍ക്കെ ഭര്‍ത്താവ് വിരാജ് തീകൊളുത്തിയത്. ഗുരുതരമായ പൊള്ളലേറ്റ ജീതുവിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരുന്നതിനിടെ ഇന്ന് രാവിലെ മരിച്ചു. പ്രതി വിരാജ് ഒളിവിലാണ്. ഞായറാഴ്ചയാണ് സംഭവം നടന്നത്.

ജീതുവും വിരാജും കുറച്ച് നാളുകളായി അകല്‍ച്ചയിലായിരുന്നു. വിവാഹമോചന കേസും നിലവിലുണ്ട്. കുടുംബശ്രീയില്‍ നിന്നും എടുത്ത വായിപ്പയെ കുറിച്ച് ചര്‍ച്ച ചെയ്യാനെന്നും പറഞ്ഞാണ് ജിതുവിനെ വിരാജ് വിളിച്ചുവരുത്തിയത്. കുടുംബശ്രീയോഗത്തില്‍ പങ്കെടുക്കാനെത്തിയവരുടെ മുന്നില്‍വെച്ചാണ് ഇയാള്‍ യുവതിക്ക് മേല്‍ പെട്ടെന്ന് മണ്ണയൊഴിച്ച് തീ കൊളുത്തിയത്.

sameeksha-malabarinews

തീ കൊളിത്തിയ ശേഷം ഉടന്‍ തന്നെ ഇയാള്‍ ഇവിടെ നിന്ന് ഓടി പോവുകയായിരുന്നു. ഇയാള്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!