പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം ചുമന്ന മജ്‌ഹിയുടെ കുടുംബത്തിന്‌ ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ സഹായം

Untitled-1 copyമനാമ: പണമില്ലാത്തതിനെ തുടര്‍ന്ന്‌ ഭാര്യയുടെ മൃതദേഹം ആശുപത്രിയില്‍ നിന്ന്‌ തോളിലേറ്റി വീട്ടിലേക്ക്‌ 12 കിലോമീറ്റര്‍ നടന്ന ദനാ മജ്‌ഹിയുടെ കുടുംബത്തിന്‌ ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ സഹായം. ലോക മനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും അക്‌ബര്‍ അല്‍ ഖലീജ്‌ പത്രത്തില്‍ വന്ന വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ട ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ്‌ ഖലീഫ ബിന്‍ സല്‍മാന്‍ സഹായം വാഗ്‌ദാനം ചെയ്യുകയായിരുന്നു.

രോഗബാധയെ തുടര്‍ന്ന്‌ മരണപ്പെട്ട ഭാര്യയുടെ മൃതദേഹം അറുപത്‌ കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക്‌ ചുമക്കുന്നതിനിടെ സംഭവം കണ്ട മാധ്യമ പ്രവര്‍ത്തകാരാണ്‌ കലക്ടറെ വിവരമറിയിച്ചത്‌. തുടര്‍ന്ന്‌ കലക്ടര്‍ ആംബുലന്‍സ്‌ ഏര്‍പ്പെടുത്തുകയായിരുന്നു. മജ്‌ഹിയുടെ കൂടെ 12 വയസുള്ള മകള്‍ കരഞ്ഞ്‌ കൊണ്ട്‌ നടന്നു നീങ്ങുന്ന ദൃശ്യം ലോക മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.