Section

malabari-logo-mobile

ഹ്യൂണ്ടായ് ഐ 10 എല്‍പിജി മോഡല്‍

HIGHLIGHTS : ഹ്യൂണ്ടായ് ഹാച്ച്ബാക്കായ ഗ്രാന്‍ഡ് ഐ 10 ന്റെ എല്‍പിജി മോഡല്‍ വിപണിയില്‍. മാഗ്ന എന്ന ഒറ്റ വാരിയന്റിലുള്ള എല്‍പിജി മോഡലിന് 5.01 ലക്ഷം രൂപയാണ് കൊച്ച...

1405349133ഹ്യൂണ്ടായ്  ഹാച്ച്ബാക്കായ  ഗ്രാന്‍ഡ് ഐ 10 ന്റെ എല്‍പിജി മോഡല്‍ വിപണിയില്‍. മാഗ്ന എന്ന ഒറ്റ വാരിയന്റിലുള്ള എല്‍പിജി മോഡലിന് 5.01 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില.  ഈ മോഡലിന് പുതുതായി നല്‍കിയ ഒരു ലിറ്റര്‍ 3 സിലിണ്ടര്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്.  എല്‍പിജി ഇന്ധനമാകുന്നതിനാല്‍ ഇയോണിലുള്ള എഞ്ചിനെ അപേക്ഷിച്ച്  കരുത്ത്, ടോര്‍ക്ക് എന്നിവ യഥാക്രമം രണ്ട് ബിഎച്ച്പി, 2 എന്‍എം എന്നിങ്ങനെ കുറഞ്ഞിട്ടുണ്ട്. ഗ്രാന്റ് ഐടണ്‍ എല്‍പിജിക്ക് 66 ബിഎച്ച്പി- 92 എന്‍ എം ആണ് ശേഷി.  5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണ് ഉള്ളത്. എല്‍പിജിയില്‍ ലിറ്ററിന് 20.3 കിലോമീറ്റര്‍ മൈലേജ് ഹ്യൂണ്ടായ് വാഗ്ദാനം ചെയ്യുന്നു. എല്‍പിജി ടാങ്കിന് 34 ലിറ്ററാണ് സംഭരണ ശേഷി. 2 വര്‍ഷത്തേക്ക് കിലോമീറ്റര്‍ പരിധി കൂടാതെ  വാറന്റി നിര്‍മ്മാതാക്കള്‍ നല്‍കുന്നുണ്ട്.

സെന്ററല്‍ ലോക്കിങ്ങ്, ഏസി, പവര്‍ സ്റ്റിയറിംഗ്, കീ ലെസ് എന്‍ട്രി, പവന്‍ വിന്‍ഡോസ്, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ബാഹ്യ മീറ്ററുകള്‍, ഫോഗ് ലാമ്പുകള്‍ എന്നീ ഫീച്ചേര്‍സ് ഈ എല്‍പിജി മോഡലിലുണ്ട്.  പെട്രോളിനെ അപേക്ഷിച്ച് വിലക്കുറവില്‍ എല്‍പിജി (48 രൂപ/ലിറ്റര്‍) ലഭിക്കുന്നതിനാല്‍ യാത്രാ ചെലവ് കുറയ്ക്കാന്‍ ഗ്രാന്റ് ഐടണ്‍ ഐപിജി സഹായിക്കും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!