Section

malabari-logo-mobile

മഹാരാജാസ്‌ കോളോജിലെ ആലിംഗനസമരം; 10 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ്‌ ചെയ്‌തു

HIGHLIGHTS : കൊച്ചി: സദാചാര പോലീസിനെതിരെ എറണാകുളം മഹാരാജാസ്‌ കോളേജില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ആലിംഗന സമരം നടത്തി. കോളേജിലെ വിദ്യാര്‍ത്ഥി കൂട്ടായ്‌മയായ ഹഗ്...

Untitled-1 copyകൊച്ചി: സദാചാര പോലീസിനെതിരെ എറണാകുളം മഹാരാജാസ്‌ കോളേജില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ആലിംഗന സമരം നടത്തി. കോളേജിലെ വിദ്യാര്‍ത്ഥി കൂട്ടായ്‌മയായ ഹഗ്‌സ്‌ ഓഫ്‌ ലൗവിന്റെ ആഭിമുഖ്യത്തിലാണ്‌ സമരം നടന്നത്‌. സമരത്തില്‍ വിവിധ ഡിപ്പാര്‍റ്റ്‌മെന്റുകളിലെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള 30 ഓളം പേര്‍ പങ്കെടുത്തു. സമരത്തില്‍ പങ്കെടുത്ത പത്തു പേരെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ്‌ ചെയ്‌തു.

പ്രിന്‍സിപ്പലിന്റെ മുന്നറിയിപ്പ്‌ അവഗണിച്ചാണ്‌ ക്യാമ്പസിലെ സെന്റര്‍ സര്‍ക്കിളില്‍ ഒത്തുചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയത്‌. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നിരവധി അധ്യാപകരും സമരത്തെ തടയാനെത്തിയെങ്കിലും വിദ്യാര്‍ത്ഥികള്‍ പരസ്‌പരം ആലിംഗനം നടത്തി. ആലിംഗന സമരവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ കോളേജില്‍ ഉയര്‍ന്ന സമയത്തു തന്നെ സമരം നടത്തരുതെന്ന്‌ പ്രിന്‍സിപ്പല്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ഇതവഗണിച്ചാണ്‌ വിദ്യാര്‍ത്ഥികള്‍ സമരം നടത്താന്‍ മുന്നോട്ട്‌ വന്നത്‌. വന്‍ പോലീസ്‌ സന്നാഹമാണ്‌ ക്യാമ്പസില്‍ എത്തിയത്‌.

sameeksha-malabarinews

സദാചാര പോലീസിങ്ങിനും, വര്‍ഗീയ ഫാസിസത്തിനും ചുംബന സമരത്തിനിടെ മറൈന്‍ ഡ്രൈവിലുണ്ടായ പോലീസ്‌ അധിക്രമത്തിനുമെതിരെ ഒരു പ്രതിഷേധമെന്നോണമാണ്‌ സമരം സംഘടിപ്പിച്ചതെന്ന്‌ ഹഗ്‌ ഓഫ്‌ ലൗവിന്റെ കോ ഓര്‍ഡിനേറ്ററായ പയസ്‌ മോന്‍ സണ്ണി പറഞ്ഞു. അതേസമയം ഇത്തരമൊരു സമരം ക്യാമ്പസില്‍ നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നും അതിനാല്‍ സമരം നടത്തിയവരില്‍ പത്ത്‌ പേരെ സസ്‌പെന്‍ഡ്‌ ചെയ്‌തതായും പ്രിന്‍സിപ്പല്‍ ഡോ. ടി വി ഫ്രാന്‍സിസ്‌ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!