Section

malabari-logo-mobile

മന്ത്രിവാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കണം: ഋഷിരാജ് സിങ്

HIGHLIGHTS : തിരു :മന്ത്രിവാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കണമെന്നാവിശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് ചീഫ് സക്രട്ടറിക്ക് കത്ത് നല്‍കി. യാത...

hrishiraj singhതിരു :മന്ത്രിവാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കണമെന്നാവിശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് ചീഫ് സക്രട്ടറിക്ക് കത്ത് നല്‍കി. യാതൊരു നിയന്ത്രണവുമില്ലാതെ മിതവേഗതയില്‍ പായുന്ന മന്ത്രിമാരുടെ വാഹനങ്ങള്‍ വരുത്തിവയ്ക്കുന്ന അപകടങ്ങളെ കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ്. ഈ നടപടി.

മോട്ടര്‍ വാഹനവകുപ്പിന്റെ വേഗതനിയന്ത്രണവുമായി ബന്ധപ്പെട്ട് പല നിയമങ്ങളും മന്ത്രിമാരുടെ വാഹനങ്ങളോ അകമ്പടിക്കാരോ പാലിക്കാറില്ല..ട്രാഫിക് സിഗനലുകളില്‍ നിര്‍ത്താനോ നഗരത്തിലെ മണിക്കുറില്‍ 40 കിമി, ഹൈവേകളിലെ 70 കിമി എന്നീ വേഗപരിധികള്‍ പാലിക്കാന്‍ ഇവര്‍ തയ്യാറാകാറല്ല.
മന്ത്രിമാരുടെ വാഹനങ്ങള്‍ അമിതവേഗത്തില്‍ ഓടിക്കുന്നതിന് പ്രത്യേക അനുമതി നല്‍കിയിട്ടുണ്ടോ എന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ഇളവുകള്‍ നല്‍കിയിട്ടില്ല എന്ന കമ്മീഷണര്‍ മറുപടി നല്‍കിയിരുന്നു. തൂടര്‍ന്ന് എന്തങ്ങിലും നടപടി എടുത്തിട്ടുണ്ടോ എന്ന ചോദ്യവും വന്നതോടയൊണ് . വേഗത നിയന്ത്രിക്കേണ്ട ആവിശ്യകത ചൂണ്ടിക്കാട്ടി കമ്മീഷണര്‍ കത്തയച്ചിരിക്കുന്നത്.

sameeksha-malabarinews

മന്ത്രിമാരുടെ ഈ നിയമലംഘനപാച്ചിലിന് വേഗപ്പൂട്ടിടാന്‍ ഋഷിരാജ് സീങിനാകോമോ എ്ന്ന് കാത്തിരുന്ന് കാണാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!