വീട്ടമ്മയെ പെട്ടിയിലാക്കിയ സംഭവം തന്റെതന്നെ നാടകമെന്ന് യുവതിയുടെ ഏറ്റുപറച്ചില്‍

remya and husഎടപ്പാള്‍:  തവനൂര്‍ അയിങ്കലത്ത് യുവതിയെ മൂന്നംഗസംഘം മുളകുപൊടി വിതറി ആക്രമിച്ച് കെട്ടിയിട്ട് കാര്‍ബോര്‍ഡ് പെട്ടിയിലാക്കിയ സംഭവം ് യുവതി സ്വയം ചെയ്തതാണന്ന് പോലീസിനോട് സമ്മതിച്ചു. ഭര്‍ത്താവിന്റെ സ്‌നേഹം ലഭിക്കാനായി താന്‍ തന്നെയുണ്ടാക്കിയ ഒരു നാടകമായിരുന്നു അതന്നാണ് യുവതിയയുടെ വെളിപ്പെടുത്തല്‍. ഭര്‍ത്താവില്‍ നിന്ന് കൂടതല്‍ സനേഹം ലഭിക്കാനായിുന്നത്ര ഈ മാര്‍ഗം സ്വീകരിച്ചത്. സംഭവദിവസം തന്നെ ഇതില്‍ ദുരൂഹതയുണ്ടെന്ന് പോലീസിന് ബോധ്യപ്പെട്ടിരുന്നു.

കഴിഞ്ഞ നവംബര്‍ 11 തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം തന്നെ ആക്രമിച്ച് പെട്ടിയിലാക്കിയെന്ന രമ്യയെന്ന വീട്ടമ്മയുടെ തന്നെ ഫോണ്‍വിളിയെ തുടര്‍ന്ന് വീട്ടിലെത്തിയ ഭര്‍ത്താവ് സുരേഷ് അര്‍ധബോധാവസ്ഥയിലായ യുവതിയെ രക്ഷിച്ചത്. രാവിലെ ആറരയോടെയായാണ് സംഭവുനടന്നത്.

യുവതി അന്ന് പറഞ്ഞത് സുരേഷ് ഭാര്യപിതാവിനെ ബസ്സ് കയറ്റാന്‍ പുറത്തപോയസമയത്ത് വീട്ടിലെത്തിയ മൂന്നംഗസംഘം ഭര്‍ത്താവിന് ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഇരുവരും ഒന്നിച്ചുള്ള ചി്ത്രങ്ങല്‍ പരസ്യമാക്കാതിരിക്കാന്‍ രണ്ട് ലക്ഷം ആവിശ്യപ്പെട്ടു എന്നായിരുന്നു. ഇതിനു വഴങ്ങാതിരുന്ന രമ്യയെ ഭീഷണിപെടുത്തുകയും മര്‍ദ്ദിച്ച് കെട്ടിയിട്ട് പെട്ടിയിലാക്കുകയും ചെയതുവെന്നായിരുന്നു.

പോലീസ് നടത്തിയ സൈബര്‍സെല്‍ അന്വേഷണത്തില്‍ സുരേഷിന് അത്തരമൊരു ബന്ധമില്ലെന്നും ഇയാള്‍ നിരപരാധിയാണന്ന് പോലീസിന് ബോധ്യപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് രമ്യയെ നിരന്തരം ചോദ്യം ചെയ്തതോടെയോടെ അവര്‍ ശരിക്കും നടന്നെതെന്താണന്ന് വെളിപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവ് എവിടെയാണെന്ന് മനസ്സിലാക്കിയ ശേഷം അയാളെ ഫോണ്‍ ചെയ്ത് സ്വയം ഉണ്ടാക്കിയ അപകടം വിളിച്ചുപറയുകയായിരുന്നു. യുവതിക്ക് നേരിയ മാനസികാസ്വാസ്ഥ്യം ഉള്ളതായി സൂചനയുണ്ട്.