അടിവാരത്ത് വീട്ടമ്മയെ നാല് പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച് റോഡരുകില്‍ ഉപേക്ഷിച്ചു

rapeതാമരശ്ശേരി : മുക്കം സ്വദേശിനിയായ 42 കാരിയെ 4 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അടിവാരം നൂറാം തോട് റോഡരുകിലാണ് യുവതിയെ പീഡിപ്പിച്ചശേഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. മുക്കത്തെ കോളനിയില്‍ താമസിക്കുന്ന യുവതി ഒരു യുവാവിനൊപ്പമാണ് അടിവാരം നൂറാംതോടില്‍ എത്തിയത്. എന്നാല്‍ അവിടവെച്ച് മൂന്ന് പേര്‍ കൂടി ഒപ്പം കൂടുകയും ഈ നാല് പേരും ചേര്‍ന്ന് മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പോലീസില്‍ മൊഴി നല്‍കി.

ഇന്ന് രാവിലെ റോഡരുകില്‍ കീറിപ്പറഞ്ഞ വസ്ത്രവുമായി കിടക്കുകയായിരുന്ന യുവതിയെ അതു വഴി വന്ന ചില നാട്ടുകാരാണ് കണ്ടത്. ഇവര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അധികം താമസിയാതെ തന്നെ ഇവര്‍ പിടിയിലാവുമെന്നും പോലീസ് അറിയിച്ചു.