വീട്ടമ്മയെ കത്തികാട്ടി മാനഭംഗം ചെയ്യാന്‍ ശ്രമിച്ച 16 കാരന്‍ പിടിയില്‍;ഇയാള്‍ക്ക്‌ അശ്ലീല വീഡിയോ നല്‍കിയ കടയുടമയും കസ്‌റ്റഡിയില്‍

Untitled-1 copyതൃത്താല: വീട്ടമ്മയെ കത്തികാട്ടി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സ്വകാര്യ പാരല്‍ കോളേജിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയായ 16 കാരനെ പോലിസ്‌ അറസ്‌റ്റ്‌ ചെയ്‌തു. സംഭവത്തെ കുറിച്ച്‌ പറയുന്നത്‌ ഇപ്രകാരമാണ്‌. കഴിഞ്ഞദിവസം ഉച്ചയ്‌ക്ക്‌ 12 മണിയോടെ വീട്ടുകാരുമായി പരിചയത്തിലുള്ള വിദ്യാര്‍ത്ഥി ഇവിടെ എത്തുകയും വീട്ടമ്മയോട്‌ വീട്ടു വിശേഷങ്ങള്‍ തിക്കുകയും വീട്ടില്‍ ആരുമില്ലെന്ന്‌ മനസിലായതോടെ കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയുമായിരുന്നു. വീട്ടമ്മ അടുക്കളയിലേക്ക്‌ വെള്ളമെടുക്കാന്‍ പോയപ്പോള്‍ പിന്‍തുടര്‍ന്ന്‌ പിറകെ എത്തുകയും കൈയില്‍ കരുതിയിരുന്ന കത്തി അവരുടെ കഴുത്തില്‍ വെക്കുകയും ബലാല്‍ക്കാരമായി ഉപദ്രവിക്കുകയുമായിരുന്നു. തുടര്‍ന്ന്‌ കുതിറി ഓടിയ വീട്ടമ്മ സമീപത്തെ ഭര്‍ത്തൃ സഹോദരന്റെ വീട്ടിലെത്തി വിവരം പറയുകയായിരുന്നു. ഈ സമയം പ്രതി താഴെ വഴിയിലൂടെ ഓടിപ്പോവുകയും ചെയ്‌തു.

വീട്ടമ്മയുടെ പരാതിയില്‍ പ്രതിയായ വിദ്യാര്‍ത്ഥിയെ തൃത്താല എസ്‌ഐ രജ്ജിത്ത്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ ജുവനൈല്‍കോടതിയില്‍ ഹാജരാക്കി. അതെസമയം നാട്ടുകാരുടെ പരാതിയില്‍ പ്രദേശത്തെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക്‌ അശ്ലീല ചിത്രങ്ങളും അവയുടെ കാസറ്റുകളും വിതരണം ചെയ്യുന്ന കാഞ്ഞിരത്താണിയിലെ കാസറ്റ്‌ കട നടത്തിപ്പുകാരനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. കുട്ടികളില്‍ സ്വഭവദൂഷ്യം വര്‍ദ്ധിക്കുന്നതിന്‌ ഇടയാകുന്നത്‌ ഇത്തരം ഇടങ്ങളില്‍ നിന്നാണ്‌ നാട്ടുകാരുടെ ആരോപണം.

Related Articles