സ്ത്രീകളുടെ ബ്ലേഡ് സംഘത്തിന്റെ ഭീഷണി വീട്ടമ്മ ആത്മഹത്യ ചെയ്തു

ആലപ്പുഴ: ബ്ലേഡ് സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. കായംകുളം പട്ടോളി മാര്‍ക്കറ്റ് സ്വദേശിനി രാധാമണി(48)ആണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തുന്ന ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പരാതി.

രാധാമണി സ്ഥലത്തെ ബ്ലേഡ് സംഘത്തില്‍ നിന്നും ഒരു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ പലിശയും കൂട്ടുപലിശയും ഉള്‍പ്പെടെ രണ്ടു ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കാനും ഉണ്ടായിരുന്നു. ഇതിന് സാവകാശം ചോദിച്ചെങ്കിലും പലിശക്കാര്‍ തയ്യാറായിരുന്നില്ല. തിങ്കളാഴ്ച വൈകീട്ട് മൂന്ന് പേരടങ്ങുന്ന വനിതാ സംഘം രാധാമണിയെ വീട്ടിലെത്തി ഭീക്ഷണിപ്പെടുത്തുകയായിരുന്നു. നാട്ടുകാരുടെയും മക്കളുടെയും മിന്നില്‍വെച്ച് അപമാനിച്ചതിനെ തുടര്‍ന്ന് ഇവര്‍ മുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു.

ബന്ധുക്കളുടെ പരാതിയില്‍ കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആംഭിച്ചു.