വീട്ടമ്മയെ മര്‍ദ്ദിച്ചതായി പരാതി

കോട്ടക്കല്‍ : നന്നമ്പ്ര സ്വദേശിനിയായ വീട്ടമ്മയെ വീട്ടില്‍ കയറി മര്‍ദ്ധിച്ചതായി പരാതി.
കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബൈ പീടികയിലുള്ള ഇവരുടെ വീട്ടില്‍ കയറിവന്ന് അയ്യൂബ്, റഹീം, യാക്കുബ് എന്നിവര്‍ ചേര്‍ന്ന് ഇവരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
രാത്രി പതിനൊന്നരയോടെ മദ്യപിച്ചെത്തിയ സംഘം വീടിന്റെ വാതില്‍ മുട്ടി വാതില്‍ തുറക്കാന്‍ ആവിശ്യപ്പെട്ടു എന്നാല്‍ വാതില്‍ തുറക്കാതെ ജനല്‍ വഴി പുറത്തേക്ക് നോക്കിയപ്പോള്‍ കയറിപ്പിടിച്ചതായ് പരാതിയില്‍ പറയുന്നു
കുടാതെ മൊബൈലില്‍ ഫോട്ടോയെടുത്തതായും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.