ന്യൂനപക്ഷ വിഭാഗത്തിന്‌ ഭവന നിര്‍മാണത്തിന്‌ രണ്ടര ലക്ഷം രൂപ ധനസഹായം

home-loanന്യൂനപക്ഷക്ഷേമ വകുപ്പ്‌ ന്യൂനപക്ഷത്തില്‍പ്പെടുന്ന വിധവകള്‍ക്കും വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും വീട്‌ നിര്‍മ്മിക്കുന്നതിന്‌ തിരിച്ചടക്കാത്ത രണ്ടര ലക്ഷം രൂപ ധനസഹായം നല്‍കുന്നു. മുസ്ലീം, ക്രിസ്‌ത്യന്‍, ബുദ്ധ്‌, സിഖ്‌, പാഴ്‌സി, ജൈനര്‍ എന്നീ സ്വന്തം പേരില്‍ ബാദ്ധ്യതകളില്ലാത്ത ചുരുങ്ങിയത്‌ രണ്ട്‌ സെന്റ്‌ സ്ഥലം ഉണ്ടായിരിക്കണം. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബം, അപേക്ഷകയ്‌ക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവര്‍ക്ക്‌ മുന്‍ഗണന നല്‍കും. 2016-17 സാമ്പത്തിക വര്‍ഷത്തെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്‌, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്‌, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ്‌ തുടങ്ങിയ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്‌. ജില്ലാ കലക്‌ട്രേറ്റ്‌ എന്ന വിലാസത്തില്‍ അതാത്‌ ജില്ലാ കലക്‌ട്രേറ്റിലേക്ക്‌ തപാല്‍ മുഖാന്തിരം അപേക്ഷിക്കാം. അപേക്ഷ ഫോറം ന്യൂനപക്ഷക്ഷേമ സെക്ഷന്‍, മുസ്ലീം യുവജനതയ്‌ക്കായുള്ള പരിശീലന കേന്ദ്രം എന്നിവിടങ്ങളില്‍ നിന്നും നേരിട്ടും minoritywelfare.kerala.gov.in എന്ന വൈബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്‌റ്റംബര്‍ 30.