വീട് വൃത്തിയാക്കുന്നതിനിടെ മലപ്പുറം ഒതുക്കുങ്ങലില്‍ സഹോരങ്ങള്‍ക്ക് ഷോക്കേറ്റു; 12 വയസുകാരന്‍ മരിച്ചു

മലപ്പുറം: ഒതുക്കുങ്ങലില്‍ വീട് വൃത്തിയാക്കുന്നതിനിടെ സഹോദരങ്ങള്‍ക്ക് ഷോക്കേറ്റു. 12 വയസുകാരന്‍ മരിച്ചു. ചെറുകുന്ന് ഒതുക്കുങ്ങല്‍ ചക്കരതൊടി ഹമീദ് അലിയുടെ മകന്‍ സിനാന്‍(12) ആണ് മരിച്ചത്. സഹോദരന്‍ സല്‍മാന്‍ ഫാരിസ്(18)നെ കോട്ടക്കലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നു രാവിലെ ഇരുവരും വീടിന്റെ മുകള്‍ ഭാഗം വൃത്തിയാക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. മാതാവ്:റംല.