സൗദിയിലേക്ക്‌ ഹൂതികളുടെ ഷെല്ലാക്രമണം തുടരുന്നു: ജിസാനിലും നജ്‌റാനിലും പ്രവാസികള്‍ പ്രതിസന്ധിയില്‍

saudi newsറിയാദ്‌ :സൗദി അറേബ്യയുടെ തെക്കന്‍ അതിര്‍ത്തി പ്രവിശ്യകളിലേക്ക്‌ യെമനില്‍ നിന്ന്‌ ഹൂതികള്‍ നടത്തുന്ന ഷെല്ലാക്രമണം ഒരാഴ്‌ചയായി തുടരുന്നു. ഇതോടെ ഈ മേഖലയില്‍ ജോലി ചെയ്‌തുവരുനന വിദേശസമുഹം കടുത്ത ആശങ്കയിലായിരിക്കുകയാണ്‌. ജിസാനിലും നജ്‌റാനിലും ഏറെ മലയാളികള്‍ ജോലി ചെയ്‌തുവരുന്നുണ്ട്‌. കഴിഞ്ഞ ദിവസമുണ്ടായ ഷെല്ലാക്രമണത്തില്‍ ഒരു പാക്കിസ്ഥാനിയും ഒരു സ്വദേശിയും മരണപ്പെടുകയും എട്ടോളം പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

ഹൂതികള്‍ മോട്ടോര്‍ ഷെല്ലുകളും കത്യുഷ റോക്കറ്റുകളുമുപയോഗിച്ചാണ്‌ ആക്രമണം നടത്തുന്നത്‌.ആക്രമണം കനത്തതോടെ സ്വദേശികള്‍ കുുടംബസമേതം രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്ക്‌ നിങ്ങി. നജ്‌റാനിലെയും ജിസാനിലിേയും വിമാനത്താവളങ്ങളും അടച്ചു.തങ്ങളുടെ സ്‌പോണ്‍സര്‍മാര്‍ സ്ഥലം വിട്ടതോടെ ആയിരക്കണക്കിന്‌ പ്രവാസികള്‍ക്ക്‌ ഇവിടെ നിന്ന്‌ ഒഴിഞ്ഞുപോകാനും വയ്യാത്ത അവസ്ഥയിലായി. ഇവര്‍ക്ക്‌ റീ എന്‍ട്രി വാങ്ങി പാസ്‌പോര്‍ട്ട്‌ നടപടികള്‍ പൂര്‍ത്തിയാക്കാനാകില്ല. ഇതോടെ യുദ്ധസമാനമായ അന്തരീക്ഷത്തില്‍ കടുത്ത ഭീതിയോടെ ഇവിടെ തന്നെ കഴിഞ്ഞുകൂടേണ്ട അവസ്ഥയിലാണ്‌ ഇവര്‍.