ഇന്നു മുതല്‍ ഹോട്ടലുകളില്‍ പുക വലിക്കാന്‍ പറ്റില്ല

downloadകോഴിക്കോട് : പൊതുസ്ഥലങ്ങളില്‍ എന്ന പോലെ ഹോട്ടലുകളിലും ഇന്നു മുതല്‍ പുക വലിക്കാന്‍ പറ്റില്ല. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ചായകടകള്‍ എന്നിവിടങ്ങളിലാണ് പുകവലി നിരോധിച്ചിരിക്കുന്നത്. ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയുടേതാണ് നടപടി.

അതേസമയം 30 മുറികളില്‍ കൂടുതലുള്ള ഹോട്ടലുകളിലും 100 സീറ്റുകളില്‍ കൂടുതലുള്ള ബാറുകളിലും പുക വലിക്കാനായി ഇനി മുതല്‍ പ്രത്യേക സ്ഥലം ഏര്‍പ്പെടുത്തും.

ദിവസം തോറുമുള്ള അനിയന്ത്രിത വിലകയറ്റത്തിനെതിരെയും മായം കലരാത്ത സാധനങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കാനും യോഗം ആവശ്യപ്പെട്ടു.