ഹോട്ടല്‍ മാനെജ്‌മെന്റ്‌-ടൂറിസം കോഴ്‌സ്‌

തിരൂര്‍: തിരൂര്‍-എഴൂര്‍ റോഡില്‍ സിറ്റി പാര്‍ക്ക്‌ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫുഡ്‌ ക്രാഫ്‌റ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ 2015-16 അധ്യയന വര്‍ഷത്തെ കോഴ്‌സുകളില്‍ പ്രവേശനത്തിന്‌ അപേക്ഷ സ്വീകരിക്കുന്ന തീയതി മെയ്‌ 15 വരെ നീട്ടി. ഹോട്ടല്‍ മാനെജ്‌മെന്റ്‌, ടൂറിസം മേഖലകളിലെ ഫ്രണ്ട്‌ ഓഫിസ്‌ ഓപ്പറേഷന്‍, ഫുഡ്‌ ആന്‍ഡ്‌ ബവ്‌റിജസ്‌ സര്‍വീസ്‌, ഫുഡ്‌ പ്രൊഡക്ഷന്‍ കോഴ്‌സുകളുടെ പ്രോസ്‌പെക്‌ടസും അപേക്ഷാഫോമും ഇന്‍സ്റ്റിറ്റിയൂട്ടില്‍ ലഭിക്കും. ഫോണ്‍: 0494-2430802., 9895510650.