Section

malabari-logo-mobile

കേരളത്തില്‍ ഇടമഴക്ക് സാധ്യത; പാലക്കാട് കനത്ത ചൂട്

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്ത് ഇടമഴടയക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. താപനിലയിലുണ്ടായിരിക്കുന്ന വര്‍ധനവ് ഇടമഴയ്ക്കുള്ള സൂചനയാണെന്നാണ് ക...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടമഴടയക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. താപനിലയിലുണ്ടായിരിക്കുന്ന വര്‍ധനവ് ഇടമഴയ്ക്കുള്ള സൂചനയാണെന്നാണ് കാര്‍ഷിക സര്‍വകലാശാല കേന്ദ്രത്തിന്റെ കാലാവസ്ഥ ശാസ്ത്രജ്ഞന്‍ ഡോ.കെ എം സുനില്‍ വ്യക്തമാക്കുന്നത്. അന്തരീക്ഷ താപനില വര്‍ധിച്ചത് മഴമേഘങ്ങള്‍ക്ക് വിഴിവെച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു. നാല് ദിവസത്തിനുള്ളില്‍ ഇടമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സൂചന.

അതെസമയം പാലക്കാട് ജില്ല കൊടും ചൂടിലിക്കേണ് ഓരോ ദിവസം നീങ്ങിക്കൊണ്ടിരിക്കുന്നത്. കര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ശനിയാഴ്ച 39.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കേന്ദ്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍വെച്ച് ഏറ്റവും ഉയര്‍ന്ന ചൂടാണിത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!