മൂന്നിയൂരില്‍ സ്വകാര്യ ആശുപത്രി ഒരു സംഘം അടിച്ചുതകര്‍ത്തു തീയിട്ടു


തിരൂരങ്ങാടി മൂന്നിയൂരില്‍ ഒരു സംഘം ആളുകള്‍ സ്വകാര്യ ആശുപത്രി അടിച്ചു തകര്‍ത്തു. ഫാര്‍മസിക്ക്‌ തീയിട്ടു. ഇന്ന്‌ വൈകീട്ട്‌ നാലര മണിയോടെയാണ്‌ സംഭവം നടന്നത്‌. മൂന്നിയൂര്‍ ആലിന്‍ചുവട്ടിലെ മൂന്നിയൂര്‍ നഴ്‌സിങ്‌ ഹോമാണ്‌ ഇരുപതോളം പേരടങ്ങിയ ഒരു സംഘം അടിച്ച്‌ തകര്‍ത്തത്‌. സംഭവത്തിന്‌ ശേഷം ഇവര്‍ രക്ഷപ്പെട്ടു. പ്രതികള്‍ക്ക്‌ വേണ്ട്‌ പോലീസ്‌ തിരച്ചില്‍ തുടരുകയാണ്‌ ഇവരെക്കുറിച്ച്‌ പോലീസിന്‌ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്‌.

വിവിധ വാഹനങ്ങളില്‍ സ്ഥലത്തെത്തിയ ഇവര്‍ ആദ്യം സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന ആശുപത്രിയുടെ കൗണ്ടര്‍ അടിച്ച്‌ തകര്‍ത്തു പിന്നീട്‌ ഫാര്‍മസിക്ക്‌ നേരെ തിരഞ്ഞ അക്രമികള്‍ കമ്പ്യൂട്ടറുകളും ഫര്‍ണി്‌ച്ചറുകളും അടിച്ച്‌ തകര്‍ത്ത ശേഷം തീയിടുകയായിരുന്നു. ഭയവിഹല്വരായ ആശുപത്രി ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു

കഴിഞ്ഞയാഴ്‌ചയില്‍ ഇവിടെ ഒരു പ്രസവത്തില്‍ ഒരു യുവതി മരണമടഞ്ഞിരുന്നു. ഇതിലുള്ള പ്രതികരണമാണോയിതെന്നും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.