വിവാഹം എന്ന സമ്പ്രദായത്തില്‍ വിശ്വാസമില്ല;ഹണി റോസ്

Honey_Roseമലയാളത്തില്‍ ന്യൂ ജനറേഷന്‍ നായികമാരില്‍ മുന്‍ നിരയിലാണ് ഹണി റോസിന്റെ സ്ഥാനം. ട്രിവാന്‍ഡ്രം ലോഡ്ജ് ഹിറ്റായതിന് ശേഷം ഹണി റോസിന് വന്ന ആരാധകരില്‍ ഭൂരിഭാഗവും പുരുഷഗണത്തില്‍ നിന്നായിരിക്കാം. അതോടെ തിരക്കായ ഹണി റോസിന് ഇപ്പോള്‍ മലയാള സിനിമയില്‍ നിറയെ അവസരങ്ങളാണ്.

അടുത്തിടെ മംഗളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാവി പരിപാടികളെ കുറിച്ചും പുതിയ സിനിമകളുടെ വിശേഷങ്ങളെ കുറിച്ചും ഹണി റോസ് സംസാരിക്കുകയുണ്ടായി. താനൊരിക്കലും വിവാഹം ചെയ്യില്ലെന്നാണ് ഭാവി കാര്യങ്ങളെ സംബന്ധിച്ച് സംസാരിക്കവെ താരം വ്യക്തമാക്കിയത്.

വിവാഹം എന്ന സമ്പ്രദായത്തില്‍ തനിയ്ക്ക് വിശ്വാസമില്ലെന്നാണ് ഹണി റോസ് പറയുന്നത്. ഹണിയെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് സ്ത്രീകളുടെ സ്വപ്‌നങ്ങളെയും ആഗ്രഹങ്ങളെയും നിയന്ത്രിയ്ക്കുന്ന എഗ്രിമെന്റാണത്രെ. തനിയ്‌ക്കൊരു അത്തരമൊരു എഗ്രിമെന്റുമായി പൊരുത്തപെടാന് കഴിയില്ലെന്ന് ഹണി പറയുന്നു.

ജീവിതത്തില്‍ ഒരു ലൈഫ് പാര്‍ട്‌നര്‍ ഇല്ലാതെയും വിജയ്ച്ചു കാണിച്ച എത്രയോ സ്ത്രീകളുണ്ട്. അവര്‍ക്കെല്ലാം വിജയ്ക്കാമെങ്കില്‍ തനിക്കെന്തുകൊണ്ട് പാടില്ലെന്ന ഭാവമാണ് ഹണിയ്ക്ക്. എപ്പോഴും സിംഗ്ള്‍ ആയിരിക്കാനാണ് ഹണി റോസിന് ഇഷ്ടം. ഇപ്പോഴുള്ള ഈ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസുമായി താന്‍ സംതൃപ്തയും സന്തോഷവതിയുമാണെന്ന് ഹണി പറയുന്നു.