സ്വവര്‍ഗ്ഗ രതി ദൈവികം; നടി പത്മപ്രിയ

pathmapriya 1സ്വവര്‍ഗ്ഗ രതി ദൈവികമായ കര്‍മ്മമാണെന്ന് തെന്നിന്ത്യന്‍ സിനിമാ താരം പത്മപ്രിയ. സ്വവര്‍ഗ്ഗരതി എന്നതും വര്‍ഗ്ഗരതി എന്നതും പ്രകൃതിയുടെ വ്യവസ്ഥയാണെന്നും ഇതില്‍ വിവാദമുണ്ടാക്കേണ്ട യാതൊരു കാര്യവുമില്ലെന്നും പത്മപ്രിയ പറഞ്ഞു. സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് പത്മപ്രിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സ്വവര്‍ഗ്ഗ രതിയുടെ പേരില്‍ വിവാദമുണ്ടാക്കുന്നത് കാണുമ്പോള്‍ സ്വവര്‍ഗ്ഗരതി ഭയങ്കരമായ രാജ്യദ്രോഹകുറ്റമാണെന്നാണ് തോന്നി പോകാറെന്നും അവര്‍ പറഞ്ഞു. ഇന്ന് മനുഷ്യരുള്ള ലോകത്ത് എവിടെയും എന്ത് സംഭവിച്ച് കൊണ്ടിരിക്കുകയാണെന്നും സ്ത്രീകള്‍ മാത്രമുള്ളിടത്തായാലും, പുരുഷന്‍മാര്‍ മാത്രമുള്ളിടത്തായാലും അവിടെ സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടാന്‍ പ്രകൃതിദത്തമായ ഒരു ഉത്തേജനം മനുഷ്യമനസ്സുകളില്‍ സൃഷ്ടിക്കുന്നുവെന്നും പത്മപ്രിയ വ്യക്തമാക്കി.

ജയിലുകളില്‍ 20 ഉം 30ഉം വര്‍ഷം കഴിയുന്ന തടവുകാരുണ്ട്. ഗോണ്ടനാമോ തടവറ തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണെന്നും രതി സാഫല്ല്യത്തിനായി അതിനുള്ളില്‍ തടവുകാരെ ആക്രമിക്കുകയും,കൊല്ലുകയും ചെയ്തുകൊണ്ടിരിക്കുകയാണല്ലോ എന്നും പത്മപ്രിയ ചോദിച്ചു. താന്‍ എപ്പോഴും സ്വവര്‍ഗ്ഗ രതിയുടെ പക്ഷത്താണെന്നും അവര്‍ പറഞ്ഞു.

സ്വവര്‍ഗ്ഗരതി പ്രകൃതിവിരുദ്ധമാണെന്ന് പറയുമ്പോള്‍ ടെസ്റ്റ്യൂബ് ശിശുവിനും, വാടക മാതാവിനും ഒക്കെ പ്രകൃതിയുമായി എന്ത് ബന്ധമാണ് ഉള്ളതെന്നും ഇവയെല്ലാം പ്രകൃതി വിരുദ്ധമാണെന്ന് പറയേണ്ടിയും വരും. സ്വവര്‍ഗ്ഗരതി എതിര്‍ക്കപ്പെടാന്‍ കാരണം ഇവിടെയുള്ള സാമൂഹ്യ വ്യവസ്ഥയാണെന്നും പത്മപ്രിയ കുറ്റപ്പെടുത്തി.