Section

malabari-logo-mobile

തിരൂകേശ സത്യവാങ്ങ്മൂലും എപി വിഭാഗം കോണ്‍ഗ്രസ്സിനെതിരെ തിരിയുന്നു

HIGHLIGHTS : കോഴിക്കോട് : തിരൂകേശവിവാദത്തില്‍ സമസ്തയുടെ സമ്മര്‍ദ്ധത്തിന് വഭങ്ങി അന്വേഷണമാകമെന്ന യുഡിഎഫ് സര്‍ക്കാര്‍ നിലപാട് കോണ്‍ഗ്രസ്സിന് തിരച്ചടിയാകുന്നു.

കോഴിക്കോട് : തിരൂകേശവിവാദത്തില്‍  ഇകെ വിഭാഗത്തിന്റ സമ്മര്‍ദ്ധത്തിന് വഴങ്ങി അന്വേഷണമാകമെന്ന യുഡിഎഫ് സര്‍ക്കാര്‍ നിലപാട് കോണ്‍ഗ്രസ്സിന് തിരിച്ചടിയാകുന്നു. കോണ്‍ഗ്രസ്സിലെ മന്ത്രിമാരടക്കമുള്ള സീനിയര്‍ നേതാക്കള്‍ ഹൈക്കോടതിയില്‍ അഢീഷണല്‍ സത്യവാങ്മൂലം നല്‍കില്ലെ്ന്ന് ഉറപ്പുനല്‍കിയിരുന്നു,

ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എപി വിഭാഗമടക്കമുള്ള എല്ലാ മുസ്ലീം സംഘടനകളെയും ഒപ്പം നിര്‍ത്താനായി മൂസ്ലീം ലീഗും ഈ നീക്കത്തിനൊപ്പം നിന്നങ്ങെലും. ലോകസഭാ തിരഞ്ഞെടുപ്പില്‍ ലീഗ്സ്ഥാനാര്‍ത്ഥികള്‍ക്കടക്കം എതിരെ നിലപാട് സ്വീകരിക്കുമെന്ന് സമസ്ത ലീഗ് നേതൃത്വത്തെ അറിയിച്ചു. ഇതോടെ കൂഞ്ഞാലിക്കുട്ടി തന്നെ മൂന്‍കൈയെടുത്ത് സമസ്തനേതാക്കളുമായി ചര്‍ച്ച നടത്തി കാന്തപുരത്തിന് അനുകൂലമയി നല്‍കിയിരുന്ന സത്യവാങ്മൂലം തിരുത്താമെന്ന് ഉറപ്പ് നല്‍കി. ഇതേ തൂടര്ന്നാണ് കഴിഞ്ഞദിവസം കോടതിയില്‍ തിരുകേശം സൂക്ഷി്ക്കാനുള്ള പള്ളിക്കായുള്ള പണപ്പിരിവിനെ കുറിച്ചും തിരുകേശത്തിന്റെ ആധികരികതയെ കുറിച്ചും പരാതി നല്‍കിയാല്‍ തെളിവു നല്‍കിയാല്‍ ഇതേ കുറിച്ച് അനേഷണം നടത്താന് തയ്യാറാണന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചത്.

sameeksha-malabarinews

thirukesham

ഇതാണ് എപി വിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്‌

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും എപി വിഭാഗം യുഡിഎഫിനെ പിന്തുണ്ച്ചിരുന്നു. ഈ തെരഞ്ഞടുപ്പില്‍ ഇകെ വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞത് ലീഗിന് നേട്ടമാണെങ്ങിലും എപി വിഭാഗം ഇടയുന്നത് മലബാറില്‍ കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയുണ്ടാക്കും.. കഴിഞ്ഞ തവണ കോണ്‍ഗ്രസ്സ് ജയിച്ച വയനാട്, കോഴിക്കോട്, വടകര മണ്ടലങ്ങളില്‍ കാന്തപുരം വിഭാഗത്തിന് ഗണ്യമായ സ്വാധീനമുണ്ട്.

ഇതു മൂതലാക്കി ഈ വിഭാഗത്തെ തങ്ങളോട് അടുപ്പിക്കാന്‍ ചില ഇടതു കേന്ദ്രങങളും നീക്കം ആരംഭിച്ചി്ട്ടുണ്ട്. എന്നാല്‍ സം,സ്ഥാനസക്രട്ടറി തന്നെ പരസ്യമായി എതിരഭിപ്രായപ്രകടനം നടത്തിയ തിരൂകേശവിവാദത്തില്‍ സിപിഎം നേതൃത്വം ഇതിന് പച്ചക്കൊടി കാണിച്ചിട്ടില്ല.

The affidavit against kanthapuram will effect in next parliament election .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!