Section

malabari-logo-mobile

പി.ആർ ശ്രീജേഷ് ഒളിമ്പിക്സ് ഹോക്കി ടീം ക്യാപ്റ്റൻ

HIGHLIGHTS : ന്യൂഡൽഹി: റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനെ മലയാളി താരം പി.ആർ ശ്രീജേഷ് നയിക്കും. ബ്രസീല്‍ വേദിയാവുന്ന റിയോ ഒളിമ്പിക്‌സിനുള്ള ഹോക്കി ദേശീയ ടീം...

pr-sreejesh-mന്യൂഡൽഹി: റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനെ മലയാളി താരം പി.ആർ ശ്രീജേഷ് നയിക്കും. ബ്രസീല്‍ വേദിയാവുന്ന റിയോ ഒളിമ്പിക്‌സിനുള്ള ഹോക്കി ദേശീയ ടീം നായകനായാണ് എറണാകുളം കിഴക്കമ്പലം സ്വദേശിയായ ശ്രീജേഷിനെ നിയമിച്ചത്. ഒളിംപിക്സ് ടീമിനെ നയിക്കുന്ന ആദ്യമലയാളിയാണ് ശ്രീജേഷ്. സർദാർ സിങിനെ മറികടന്നാണ് ശ്രീജേഷ് ഇന്ത്യൻ ക്യാപ്റ്റനാകുന്നത്ഒളിമ്പിക്സിനുള്ള ഹോക്കി വനിതാ ടീമിനെ സുശീല ചാനു നയിക്കും.

ചാമ്പ്യൻസ് ട്രോഫി ഹോക്കി മത്സരത്തിൽ ടീമിനെ നയിച്ചിരുന്നത് ശ്രീജേഷായിരുന്നു. ടൂർണമെന്‍റിലെ മികച്ച പ്രകടനവും വെള്ളി മെഡൽ നേട്ടവുമാണ് ശ്രീജേഷിന് ക്യാപ്റ്റൻ പദവി നേടാൻ തുണയായത്.

sameeksha-malabarinews

ഒളിമ്പിക്സിൽ മികച്ച നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. ക്യാപ്റ്റനായി തെരഞ്ഞെടുത്തതിൽ വളരെയധികം സന്തോഷമുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് റിയോയിലേക്ക് പോകുന്നതെന്നും ശ്രീജേഷ് പറഞ്ഞു.

2006 മുതല്‍ ദേശീയ ടീമിന്‍റെ ഭാഗമായ ശ്രീജേഷ് കഴിഞ്ഞ രണ്ടു വർഷമായി വൈസ് ക്യാപ്റ്റനാണ്. എറണാകുളം പള്ളിക്കര സ്വദേശിയാണ്. കഴിഞ്ഞ ഇഞ്ചി‍യോൺ ഏഷ്യൻ ഗെയിംസിൽ പാകിസ്താനെ തകർത്ത് ഇന്ത്യ ജേതാക്കളായപ്പോൾ, ടൈബ്രേക്കറിൽ ഗോൾ കീപ്പറെന്ന നിലയിൽ മികച്ച പ്രകടനമാണ് ശ്രീജേഷ് കാഴ്ചവെച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!