കേരളത്തലില്‍ 28,000 ത്തോളം പേര്‍ക്ക്‌ എയ്‌ഡ്‌സ്‌; ഏറ്റവും കൂടതല്‍ തിരുവനന്തപുരത്ത്‌

Untitled-1 copyതിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച്‌ കേരളത്തില്‍ എയ്‌ഡ്‌സ്‌ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്‌. സംസ്ഥാനത്തെ ജ്യോതിസ്‌ കേന്ദ്രങ്ങള്‍ മുഖേനെ നടത്തിയ പരിശോധനയിലാണ്‌ 28,000 ത്തോളം പോര്‍ക്ക്‌ രോഗം ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്‌. കൂടുതല്‍ എച്ച്‌ ഐ വി ബാധിതരുള്ളത്‌ തിരുവനന്തപുരത്തും തൃശൂരുമാണെന്നാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌. ഏറ്റവും കുറവ്‌ വയനാട്‌ ജില്ലയിലാണ്‌. അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ളിടത്താണ്‌ എച്ച്‌ഐവി ബാധിതരും കൂടുതലെന്നാണ്‌ ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

ജ്യോതിസ്സ്‌ കേന്ദ്രങ്ങള്‍ വഴി നടത്തിയ പരിശോധനയിലാണ്‌ കഴിഞ്ഞ ആഗസ്‌റ്റ്‌ വരെ കേരളത്തില്‍ 27,173 എച്ച്‌ ഐ വി ബാധിതരുണ്ടെന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌. തിരുവനന്തപുരത്ത്‌ 5263 ഉം, തൃശൂരില്‍ 4505 ഉം എച്ച്‌ ഐ വി ബാധിതരാണുള്ളത്‌. കോഴിക്കോട്ട്‌ 4113 ഉം പാലക്കാട്‌ 2363 ഉം എറണാകുളത്ത്‌ 1758 ഉം കണ്ണൂരില്‍ 1532 ഉം കോട്ടയത്ത്‌ 2339 ഉം കാസര്‍കോട്ട്‌ 1302 ഉം ആലപ്പുഴയി്‌# 1191 ഉം എച്ച്‌ഐവി ബാധിതരുണ്ടെന്നാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌. കൊല്ലത്ത്‌ 998 ഉം, പത്തനംതിട്ടയില്‍ 637 ഉം മലപ്പുറത്ത്‌ 532 ഉം, ഇടുക്കിയില്‍ 398 ഉം വയനാട്ടില്‍ 242 എച്ച്‌ഐവി ബാധിതരുണ്ടെന്നാണ്‌ ഔദ്യോഗിക കണക്ക്‌.

പത്ത്‌ എ ആര്‍ ടി കേന്ദ്രങ്ങളും 13 ലിങ്ക്‌ എ ആര്‍ ടി കേന്ദ്രങ്ങളും വഴി എയ്‌ഡ്‌സ്‌ രോഗികള്‍ക്ക്‌ സൗജന്യ ചികിത്സ ലഭ്യമാക്കുന്നുണ്ട്‌. എന്നാല്‍ പരിശോധനക്ക്‌ വിധേയരാവാത്ത നിരവധി എച്ച്‌ ഐ വി ബാധിതര്‍ ഇപ്പോഴും സംസ്ഥാനത്തുണ്ടെന്ന്‌ ആരോഗ്യവകുപ്പ്‌ വൃത്തങ്ങള്‍ പറയുന്നു.