ഹിരോഷിമ ദിനം ആചരിച്ചു

hiroshima 2പരപ്പനങ്ങാടി :സമാധാനത്തിന്റെ സന്ദേശമുയര്ത്തി ഉള്ളണം എ എം യു പി സ്‌കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില് ഹിരോഷിമ ദിനം ആചരിച്ചു . സു.ഡാക്കോ സസാക്കിയുടെ ഓർമക്കായി കുട്ടികൾ കടലാസ് കൊക്കുകൾ നിർമ്മിച്ചു .കൊളാഷ് പ്രദർശനം ,ഫോട്ടോ പ്രദർശനം ,യുദ്ധവിരുദ്ധ റാലി, പ്രതിഞ്ജ എന്നിവയും  നടന്നു. പ്രധാനധ്യാപകൻ അബൂബക്കർ ,വർഗീസ് മാസ്റ്റർ ,വി നാസർ ,പി പി നൗഷിറ ,പി പി ജസ്‌ന നേതൃത്വം നൽകി.