Section

malabari-logo-mobile

‘പികെ’ പ്രദര്‍ശിപ്പിച്ച തിയേറ്റര്‍ ബജരംഗദളുകാര്‍ തകര്‍ത്തു

HIGHLIGHTS : lദില്ലി: അമീര്‍ഖാന്‍ നായകനായ പികെ എന്ന ചിത്രം പ്രദര്‍ശിപ്പികുന്ന തിയ്യേറ്ററുകള്‍ക്ക്‌ നേരെ വ്യാപകമായ

bajarngdalദില്ലി: അമീര്‍ഖാന്‍ നായകനായ പികെ എന്ന ചിത്രം പ്രദര്‍ശിപ്പികുന്ന തിയ്യേറ്ററുകള്‍ക്ക്‌ നേരെ വ്യാപകമായ ആക്രമണം. ആള്‍ദൈവങ്ങളെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യണെന്നാവിശ്യപ്പെട്ട്‌ വിശ്വഹിന്ദു പരിഷത്ത്‌, ബജരംഗദള്‍, ശിവസേന എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയ്യേറ്ററുകളിലേക്ക്‌ നടന്ന സമരങ്ങളാണ്‌ അക്രമാസക്തമായത്‌.

മുംബൈ ആഗ്ര. ജമ്മൂ, അഹമ്മദാബാദ്‌ , ഭോപ്പാല്‍ എന്നിവിടങ്ങളിലാണ്‌ സമരം അരങ്ങേറിയത്‌. മുംബൈയിലടക്കം പ്രദര്‍ശനം നിര്‍ത്തിവെച്ചു.അഹമ്മദാബാദില്‍ ചിത്രം പ്രദര്‍ശിപ്പിച്ച രണ്ട്‌ മള്‍ട്ടി പ്ലക്‌സ്‌ തിയ്യേറ്ററുകള്‍ അടിച്ചുതകര്‍ത്തു. ചിത്രം പ്രദര്‍ശിപ്പിക്കുന്ന പല തിയ്യേറ്ററുകള്‍ക്കും നേരെ ഭീഷണിയുണ്ട്‌.

sameeksha-malabarinews

അമീര്‍ഖാനെ അറസ്റ്റ്‌ ചെയ്യണെമെമന്‌്‌ ബാബാ രംദേവ്‌ ആവിശ്യപ്പെട്ടുചിത്രത്തിലെ ആള്‍ദൈവകഥാപാത്രം ബാബാ രാംദേവിനോട്‌ സാദൃശ്യമുണ്ടെന്ന്‌ ചര്‍ച്ചയാണ്‌ രാംദേവിനെ ചൊടിപ്പിച്ചത്‌. പികെയെ ധീരമായ സിനിമയെന്ന്‌ വിശേഷിപ്പിച്ച മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍കെ അദ്വാനിക്ക്‌ നേരെയും ഹിന്ദു സംഘടനകള്‍ രംഗത്തെത്തി.
രാജ്‌കുമാര്‍ ഹിറാനിയാണ്‌ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. ആള്‍ദൈവങ്ങളുടെ പൊള്ളത്തരം തുറന്നുക്കാട്ടുന്ന പികെ നിരോധിക്കണെമെന്നാവിശ്യപ്പെട്ട്‌ നേരത്തെ ഹിന്ദു സംഘഠനകള്‍ സുപ്രീകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ സംഘടനകളുടെ വാദം കോടതി അംഗീകരിച്ചില്ല. തങ്ങള്‍ക്ക്‌ കാണാന്‍ ആഗ്രഹമില്ലെങ്ങില്‍ സിനിമ കാണാതിരിക്കുക അല്ലാത സിനിമ നിരോധിക്കാനാവില്ലെന്ന നിലപാടാണ്‌ കോടതി സ്വീകരിച്ചത്‌. സെന്‍സര്‍ബോര്‍ഡും രംഗങ്ങള്‍ നീക്കം ചെയ്യാനാകില്ലെന്ന്‌ പറഞ്ഞതോടെ ഈ സംഘടനകള്‍ സമരവുമായി രംഗത്തെത്തുകയായിരുന്നു.

എന്തൊക്കെ പ്രതിഷേധമുണ്ടായാലും ഡിസംബര്‍ 19 ന്‌ പുറത്തിറങ്ങിയ ചിത്രം ഇപ്പോള്‍ ബോക്‌സ്‌ ഓഫീസില്‍ വന്‍ഹിറ്റിലേക്ക്‌ കുതിക്കുകയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!