ചിത്രകാരി ദുര്‍ഗ്ഗ മാലതിയുടെ വീടിന് നേരെ ആക്രമണം

പാലക്കാട്:  കാശ്മീരില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ചിത്രം വരച്ച ചിത്രകാരി ദുര്‍ഗ്ഗാ മാലതിയുടെ വീടിന് നേരെ ഹിന്ദുതീവ്രവാദികളുടെ ആക്രമണം. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയിലാണ് തൃത്താല പറക്കുളത്തുള്ള വീടിന് നേരെ ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ വീടിന്റെ പലഭാഗങ്ങളും മുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പിന്റെ ചില്ലുകളും തകര്‍ന്നു.
ആക്രമണമുണ്ടായതിനെ തുടര്‍ന്ന പട്ടാമ്പി എംഎല്‍എ മുഹ്‌സിനെ ഫോണില്‍ വിളിച്ച് ദുര്‍ഗ്ഗ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയുമായിരുന്നു. ബൈ്ക്കിലെത്തിയവരാണ് അക്രമം നടത്തിയതെന്ന് ദുര്‍ഗ്ഗ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദുര്‍ഗ്ഗയുടെ ചിത്രങ്ങള്‍ക്കെതിരെ സംഘപരിവാര്‍ അനുകൂലികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. അശ്ലീലം നിറഞ്ഞ കമന്റുകളും, കടുത്തു ഭീഷണികളുമാണ് ദുര്‍ഗ്ഗക്കെതിരെ ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ അഴിച്ചുവിട്ടത്. പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ക്കെതിരെയും ഇവര്‍ ഭീഷണി മുഴക്കിയിരുന്നു.