ഹിന്ദു ദമ്പതിമാര്‍ക്ക് അഞ്ചു കുട്ടികളെങ്ങിലും വേണം: വിശ്വഹിന്ദു പരിഷത്ത്

ashok-singhalഭോപ്പാല്‍:  ഇന്ത്യയില്‍ മതപരിവര്‍ത്തനം തടഞ്ഞിലല്ലെങ്ങില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറുന്ന കാലം വിദൂരമെല്ലെന്ന് വിശ്വഹിന്ദു പരിഷത്ത് കണ്‍വീനര്‍ അശോക് സിംഗാള്‍. ഇതിനാല്‍ അടിയന്തിരമായി ഓരോ ഹിന്ദു ദമ്പതിമാരും കുറഞ്ഞത് അഞ്ചു കുട്ടികള്‍ക്കെങ്ങിലും ജന്മം നല്‍കണമെന്നും അശോക് സിംഗാള്‍.
ഭോപ്പാലില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവയാണി സിംഗാളിന്റെ വിവാദപരാമര്‍ശം.
വാര്‍ത്താസമ്മേളനത്തിലുടനീളം ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മോദിയെ വാനോളമുയര്‍ത്തിയ സിംഗാള്‍ സോണിയഗാന്ധിയെ നിശിതമായി വിമര്‍ശിച്ചു. ലോകസഭാ തിരഞ്ഞെടുപ്പില്‍ മോദിയെ പിന്തുണക്കുമെന്നും വ്യക്തമാക്കി.
കഴിഞ്ഞ രാത്രിയില്‍ വിഎച്ചപി കണ്‍വീനര്‍ ഭോപ്പാലില്‍ തന്നെയുള്ള ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി ചര്‍ച്ച നടത്തിയിരുന്നു