ഹിമാചലില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 6 മലപ്പുറം സ്വദേശികള്‍ക്ക് ഗുരുതരപരിക്ക്

ദില്ലി: ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 6 പേര്‍ മലപ്പുറം ജില്ലക്കാരാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് . ഇന്ന് രാവിലെ ഹിമാചലിലെ മണ്ഡി ജില്ലയിലാണ് അപകടം സംഭവിച്ചത്.

കുളുവിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരെ മാണ്ഡി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അശ്രദ്ധമായി ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.