Section

malabari-logo-mobile

ഹിലാരി ക്ലിന്റന്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി സ്ഥാനര്‍ത്ഥിയായി മത്സരിക്കുമെന്ന്‌ പ്രഖ്യാപനം

HIGHLIGHTS : വാഷിങ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന്‌ ഹിലാരി ക്ലിന്റന്‍

130918133602-hairstyle-hillary-clinton-story-topവാഷിങ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന്‌ ഹിലാരി ക്ലിന്റന്‍ പ്രഖ്യാപിച്ചു. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ്‌ പ്രഖ്യാപനം നടത്തിയിരിക്കുന്നത്‌. അമേരിക്കന്‍ ജനത താന്‍ നേതാവാകാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന്‌ പറഞ്ഞു ഹിലാരി തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനായി വെബ്‌സൈറ്റും ആരംഭിച്ചു കഴിഞ്ഞു.

ബരാക്‌ ഒബാമയ്‌ക്കെതിരെ 2008 ല്‍ പ്രസഡന്റ്‌ സ്ഥാനാര്‍ത്ഥിയായി ഹിലാരി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തിന്‌ മുന്‍പ്‌ തന്നെ ഹിലാരിയെ പ്രശംസിച്ച്‌ ഒബാമ രംഗത്തെത്തിയിരുന്നു.

sameeksha-malabarinews

തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ ഔദ്യോഗിക തുടക്കം അടുത്തമാസം ഉണ്ടാകുമെന്ന്‌ ഹിലാരിയുടെ ജോണ്‍ പൊഡെസ്റ്റ അറിയിച്ചു. മുന്‍ പ്രസിഡന്റ്‌ ബില്‍ ക്ലിന്റന്റെ ഭാര്യയാണ്‌ ഹിലാരി. അടുത്ത വര്‍ഷമാണ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ്‌ പദം തേടി രംഗത്തെത്തുന്ന ആദ്യ ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥിയാണ്‌ ഹിലാരി. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഹിലാരി അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!