മൊബൈല്‍ ഫോണ്‍ നിരക്ക് ഓരോ വര്‍ഷവും വര്‍ദ്ധിപ്പിക്കും

mobile_phoneദില്ലി :മൊബൈല്‍  ഫോണ്‍ സേവന നിരക്ക് വര്‍ഷം തോറും വര്‍ദ്ധിപ്പിക്കാന്‍ നീക്കം.നിലവില്‍ ഉപയാക്താക്കള്‍ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന പല സൗജന്യങ്ങളും കുറക്കാനും മൊബൈല്‍കമ്പനികള്‍ക്കിടയില്‍ ധാരരണായയിട്ടുണ്ട്.
വാര്‍ഷിക നിരക്കുവര്‍ദ്ധന അത്യാവിശ്യമായ ഘട്ടത്തിലാണ് ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ എത്തിനില്‍ക്കുന്നതെന്നാണ് വൊഡാഫോണ്‍ ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടര്‍ മാര്‍ട്ടിന്‍ പീറ്റര്‍ പറഞ്ഞത്.സ്‌പെക്ട്രം ലേലത്തില്‍ കൂടുതല്‍ ചിലവുണ്ടായതും വരുംവര്‍ഷങ്ങളില്‍ ഉണ്ടായേക്കാവുന്ന അധികചിലവുകളും താരിഫ് നിരക്ക് വാര്‍ഷികമായി വര്‍ദ്ധിപ്പക്കേണ്ട സ്ഥിതി ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതി എയര്‍ടെല്‍, വൊഡാഫോണ്, ഐഡിയ സെല്ലുലാര്‍ എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ സേവനകമ്പിനികള്‍. ഫിബ്രുവരി 13 ന് അവസാനിച്ച പത്തു ദിവസത്തെ ലേലത്തില്‍ 61,162 കോടിയുടെ സ്‌പെക്ട്രമാണ് വെച്ചത്.