ഖത്തറില്‍ വിവാഹമോചനം വര്‍ദ്ധിക്കുന്നു: മോചനത്തിന് പ്രായവും, രക്തബന്ധവും കാരണമാകുന്നു?

ദോഹ : ഖത്തറിലെ സ്വദേശികള്‍ക്കിടയില്‍ വിവാഹമോചന നിരക്ക് വന്‍തോതില്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടയില്‍ 71 ശതമാനം വിവാഹമോചനകേസുകളാണ് വര്‍ദ്ധിച്ചിരിരക്കുന്നത്.
പ്രായത്തിലും വിവാഹ നിലവാരത്തിലുമുള്ള വന്‍ അന്തരവും നടക്കുന്ന വിവാഹങ്ങളില്‍ വലിയൊരു ശതമാനം രക്തബന്ധത്തിലുള്ളവര്‍ തമ്മിലുള്ളതായതുകൊണ്ടുമാണ് ഈ വര്‍ദ്ധനയെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
രണ്ടായിരത്തില്‍ 471 ഖത്തരികളാണ് വിവാഹമമോചനത്തിന് അപേക്ഷ നല്‍കിയിരുന്നെങ്ങില്‍ 2015 ല്‍ അത് 807 ആയി ഉയര്‍ന്നുവെന്നാണ് ഖത്തര്‍ ഡവലപ്പ്‌മെന്റ് പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ദ്ധന ഭീതിപ്പെടുത്തുന്നതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
വിവാഹവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ അഭിപ്രായം കാര്യമായി മുഖവിലക്കെടുക്കാത്തത് പിന്നീട് മോചനത്തിന് പ്രധാനകാരണമാകുന്നുവെന്ന് സാമുഹ്യപ്രവര്‍ത്തകര്‍ കാണുന്നു. വിദ്യഭ്യാസത്തിലും, സാമ്പത്തികത്തിലും, സമൂഹ്യരംഗത്തുമുള്ള അന്തരങ്ങളും മറ്റൊരു വിഷയമാണ്. പ്രായം കുടിയവര്‍ ചെറുപ്രായത്തിലുള്ളവരെ വിവാഹം കഴിക്കുന്നതും കടുത്ത അഭിപ്രായവ്യത്യാസത്തിന് വഴി തെളിയിക്കുന്നു.

35 ശതമാനം ഖത്തരികളും രക്തബന്ധത്തില്‍ നിന്നാണ് വിവാഹം കഴിക്കുന്നതെന്നും കണക്കുകള്‍ സുചിപ്പിക്കുന്നു. ഈ രീതിയും വിവാഹമോചനത്തിന് കാരണമാകുന്നുവെന്നാണ് കണക്കുകള്‍ സുചിപ്പിക്കുന്നത്.