ഉന്നതപോലീസ് ഉദ്യോഗസ്ഥനെതിരെ ലൈംഗികആരോപണവുമായെത്തിയത് 25 വനിത പോലീസുകാര്‍

ദില്ലി : ദില്ലി പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ തങ്ങളെ ലൈംഗികമായി അപമാനിച്ചെന്നും അപരമര്യാദയായി പെരിവുമാറിയെന്നുമുള്ള പരാതിയുമായി  25 വനിത പോലീസുകാര്‍ രംഗത്ത്.

പ്രെവിഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. ലൈംഗീക ചുവയുള്ള വാക്കുകളിലുടെയും ആംഗ്യങ്ങളിലവുടെയും പീഢിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. ഇത് പുറത്ത് പറഞ്ഞാല്‍ കരിയര്‍ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

എന്നാല്‍ ഈ പരാതിയില്‍ നടപടിയെടുക്കാതെ ഉദ്യോഗസ്ഥന സംരക്ഷിക്കുന്ന നടപടിയാണ് ആദ്യമുണ്ടായതെന്ന് ആക്ഷേപം ഉയര്‍ന്നു
പിന്നീട് 24 പേര്‍ കുടി ഇത്തരത്തിലുള്ള പരാതിയുമായി രംഗത്തെത്തിയതോടെ നടപടി കൈക്കൊള്ളാതെ കഴിയില്ല എന്ന അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. എഎസ്‌ഐ മുതല്‍ താഴെ തസ്തികകളിലുള്ളവര്‍ പരാതിക്കാരാണ്.