ഹൈക്കോടതി വിധി ജ.ബസന്തിനുള്ള മറുപടിയെന്ന് സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ

sooryanelli.jpg 11കൊച്ചി : സൂര്യനെല്ലി കേസില്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിധി നേരത്തെ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വിധി പ്രസ്താവന നടത്തിയ ജസ്റ്റിസ് ബസന്തിനുള്ള മറുപടിയാണെന്ന് സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ. സൂര്യനെല്ലി പെണ്‍കുട്ടിയുടേത് ബാലവേശ്യാവൃത്തിയാണെന്നും പെണ്‍കുട്ടി ചെറുപ്പത്തിലെ വഴിപിഴച്ചവളായിരുന്നുവെന്നും രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും പെണ്‍കുട്ടി അതിന് ശ്രമിച്ചില്ലെന്നുമായിരുന്നു 2005 ലെ ജസ്റ്റിസ് ബനന്തിന്റെ ഹൈക്കോടതി വിധിയിലെ പരാമര്‍ശം.

എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ ഹൈക്കോടതി തന്നെ ചരിത്രപ്രധാനമായ വിധിയിലൂടെ തള്ളിക്കളഞ്ഞിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരും പീഡനത്തിനിരയായ പെണ്‍കുട്ടിയും നല്‍കിയ ഹരജികളിലാണ് വിധി. ഇതോടെ 2005 ല്‍ ധര്‍മ്മരാജനൊഴികെ പ്രതികളായ 35 പേരെയും വെറുതെ വിട്ടുകൊണ്ടുള്ള ജസ്റ്റിസ് ബസന്തിന്റെയും ജസ്റ്റിസ് ഗഫൂറിന്റെയും വിധി റദ്ദാക്കിയത് അന്ന് ധര്‍മ്മരാജനെതിരെ ചുമത്തിയ ബലാത്സംഗമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ കോടതി ഒഴിവാക്കുകയും ചെയ്തിരുന്നു.

ഇന്ന് ജസ്റ്റിസുമാരായ കെ ടി ശങ്കരനും എഎല്‍ ജോസഫും ജോസഫ് ഫ്രാന്‍സിസും വിധി പ്രാഖ്യപിക്കുമ്പോള്‍ ജ.ബസന്തിന്റെ പരാമര്‍ശങ്ങളെ യുക്തിരഹിതമെന്നാണ് വിശേഷിപ്പിച്ചത്. പെമണ്‍കുട്ടി ബാലവേശ്യാവൃത്തി നടത്തിയെന്നു പറയുമ്പോള്‍ ആരെങ്കിലും പണം നല്‍കിയതായോ വാങ്ങിയതായോ ഒരു മൊഴികളിലോ അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകളിലോ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്കുവരെ ഇത്തരം അവസരങ്ങളില്‍ രക്ഷപ്പെടാനാകില്ലെന്നിരിക്കെ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി എങ്ങിനെയാണ് രക്ഷപ്പെടുകയെന്നും കോടതി ചോദിച്ചു.

വിധി പ്രഖ്യാപിച്ച ജ.ബസന്ത് പിന്നീട് പെണ്‍കുട്ടിക്കെതിരെ വിവാദ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒരു ടിവി ചാനലിന്റെ ഒളിക്യാമറയ്ക്ക് മുന്നില്‍ നടത്തിയത്. ഏറെ വിവാദമായിരുന്നു. ഇതിനെതിരെ നിരവധി യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ സ്വീകരണമൊരുക്കിയും മറ്റും ചില അഭിഭാഷക സംഘങ്ങള്‍ ജ.ബസന്തിനെ ന്യായീകരിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്നു.