നെടുവ സര്‍ക്കാര്‍ സ്‌കൂളിന്‌ ഇനി ഹൈടെക്‌ ലൈബ്രറി


rajive gandhi cultural foundation parappanangadiമാതൃകയായി രാജീവ്‌ഗാന്ധി കള്‍ച്ചറില്‍ ഫൗണ്ടേഷന്‍
ജില്ലയിലെ ആദ്യ സ്‌മാര്‍ട്ട്‌ ഹൈടെക്‌ ലൈബ്രറി
പരപ്പനങ്ങാടി :നെടുവ ഗവ ഹൈസ്‌ക്കുളില്‍ രാജീവ്‌ഗാന്ധി കള്‍ച്ചറല്‍ ഫൗണ്‍േഷന്‍ സ്ഥാരപിച്ച ടിവി വേലായുധന്‍ മെമ്മോറിയില്‍ സ്‌മാര്‍ട്ട്‌ ലൈബ്രറിയുടെ ഉദ്‌ഘാടനം മുന്‍ കലിക്കറ്റ്‌ സര്‍വ്വകലാശാല വൈസ്‌ വൈസ്‌ ചാന്‍സലര്‍ ഡോ എം അബ്ദുല്‍സലാം നിര്‍വ്വഹിച്ചു ചടങ്ങില്‍ രാജീവ്‌ഗാന്ധി കള്‍ച്ചറില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നിയാസ്‌ പുളിക്കലകത്ത്‌ അധ്യക്ഷനായി. പ്രശസ്‌ത യുവകഥാകൃത്ത്‌ അര്‍ഷാദ്‌ ബത്തേരി മുഖ്യാതിഥിയായി.
ജില്ലയിലെ ആദ്യത്തെ ഹൈടെക്‌ സ്‌മാര്‍ട്ട്‌ ലൈബ്രറിയാണ്‌ ഇവിടെ ഒരുക്കിയിരിക്കുന്നത്‌ പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്‌ത റീഡിങ്ങ്‌ റുമും എല്‍സിഡി പ്രൊജക്ടര്‍, തുടങ്ങി മികച്ച വായനാസൗകര്യങ്ങളുമാണ്‌ ലൈബ്രറിയില്‍ ഒരുക്കിയിരിക്കുന്നത്‌. രാജീവ്‌ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷനാണ്‌ അഞ്ചു ലക്ഷം രൂപ ചിലവഴിച്ച്‌ ഈ ലൈബ്രറി ഒരുക്കയിരിക്കുന്നത്‌. വിദ്യഭ്യാസരംഗത്ത്‌ നാടിന്റെ ഉന്നമനത്തിനുവേണ്ടി നിരവധി പദ്ധതികള്‍ ഇപ്പോള്‍ തന്നെ രാജീവ്‌ ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ നടപ്പിലാക്കി വരുന്നുണ്ട്‌. വായനയുടെ ലോകത്തെക്ക്‌ പുതതലമുറയെ കൈപിടിച്ചു നടത്തുക എന്നതാണ്‌ വളരെ സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഈ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ്‌ ഈ പദ്ധതി നടപ്പിലാക്കുന്നതിലുടെ ലക്ഷ്യമിടുന്നതെന്ന്‌്‌ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നിയാസ്‌ പുളിക്കലകത്ത്‌ പറഞ്ഞു.
ചടങ്ങില്‍ ഗായകന്‍ ഫിറോസ്‌ ബാബു, പുളിക്കലകത്ത്‌ ഹുസൈന്‍ ഹാജി, ടി കാര്‍ത്തികേയന്‍., അഡ്വ. എന്‍.മുഹമ്മദ്‌ ഹനീഫ, ജഗനിവാസന്‍, എം സിദ്ധാര്‍ത്ഥന്‍, ഹനീഫ കൊടപ്പാളി, പ്രഥാനഅധ്യാപിക വസന്തകുമാരി, ജയപ്രകാശന്‍, ടിവി സുചിത്രന്‍ എന്നിവര്‍ സംസാരിച്ചു